കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന്റെ ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫിന്റെ സുരക്ഷ

Google Oneindia Malayalam News

ദില്ലി: യോഗ ഗുരു രാംദേവിന്റെ ഭക്ഷ്യ പാര്‍ക്കിന് ഇനി സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോര്‍സ് (സിഐഎസ്എഫ്) സുരക്ഷയൊരുക്കും. സംരക്ഷണത്തിനുവേണ്ട എല്ലാ ചെലവും പഥാഞ്ജലി ഫുഡ് ആന്റ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എടുക്കുമെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിങ് പറഞ്ഞു.

ഫുഡ്പാര്‍ക്കിന് സംരക്ഷണം നല്‍കുന്നതിന് ഒരു വര്‍ഷം 40 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാകുന്നത്. കഴിഞ്ഞ വര്‍ഷം പാര്‍ക്കിലെ കാവല്‍ക്കാരിലൊരാള്‍ ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് സിഐഎസ്എഫ് സുരക്ഷ ഒരുക്കിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ഭക്ഷ്യ പാര്‍ക്കില്‍ മുപ്പത്തഞ്ച് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

Ramdev

ഭക്ഷ്യപാര്‍ക്കില്‍ ദിവസവും വന്നു പോകുന്നവരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും പരിശോധിക്കും. സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വളരെ അപൂര്‍വ്വമായാണ് സര്‍ക്കാര്‍ സുരക്ഷ ഉദ്യോഗസ്ഥരെ അനുവദിക്കുന്നത്. 2008 ലെ മുംബൈ ആക്രമണത്തിനു ശേഷമാണ് സിഐഎസ്എഫ് സുരക്ഷ ഒരുക്കാന്‍ തുടങ്ങിയത്.

ബെംഗളൂരു, മൈസൂര്‍, പൂനെ തുടങ്ങിയ സ്ഥലങ്ങളിലെ ഇന്‍ഫോസിസ് ക്യാമ്പസുകളടക്കം ഏഴ് സ്വകാര്യ കമ്പനികളില്‍ സിഐഎസ്എഫ് സുരക്ഷ നല്‍കുന്നുണ്ട്. പഥാഞ്ജലിക്ക് സുരക്ഷയൊരുക്കുന്നവര്‍ക്കുള്ള ബാരക്കുകളും വാഹനങ്ങളും കമ്പനി നല്‍കും. തീവ്രവാദി ആക്രമണ ഭീഷണിയുള്ളതിനാല്‍ നാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ നേരത്തെ നല്‍കിയിട്ടുണ്ട്.

English summary
Yoga guru Ramdev's food park in Haridwar will be protected around the clock by armed commandos from the paramilitary force of the Central Industrial Security Force or CISF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X