കൊലപാതകം: ബാബ രാംദേവിന്റെ സഹോദരന് അറസ്റ്റില്‍
ദില്ലി: യോഗ ഗുരു ബാബ രാദേവിന്റെ സഹോദരന് രാം ഭാരതിനെ പോലീസ് അറസ്റ്റ് ചെയ്തു. രാംദേവിന്റെ പതഞ്ജലി ഫുഡ് പാര്‍ക്കില്‍ ഉണ്ടായ ബഹളത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. പദാര്ഥയിലെ ഫുഡ് പാര്‍ക്കില്‍ ട്രക്ക് യൂണിയനില്‍ പെട്ട ആള്‍ക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം കയ്യാങ്കളിയായതോടെ സുരക്ഷാ ഉദ്യോഗസ്ഥന് തോക്കെടുത്ത് വെടിവെക്കുകയായിരുന്നു.
ഹരിദ്വാര്‍ സ്വദേശിയായ ബല്‍ബീര്‍ എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. ഇത് കൂടാതെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് ഭാഗത്ത് നിന്നുള്ള ആളുകളുമുണ്ട് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത രാം ഭാരതിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

വെടിവെച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ പി സി 302, 307, 147, 149, 504, 506, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാം ഭാരതിനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് ഹരിദ്വാര്‍ പോലീസ് സൂപ്രണ്ട് സ്വീറ്റി സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
ഹരിദ്വാറിന് പുറത്തുനിന്നും ട്രക്ക് ഡ്രൈവര്‍മാരെ കൊണ്ട് വന്ന് ഫുഡ് പാര്‍ക്കിലെ ജോലികള്‍ ചെയ്യുന്നു എന്നാരോപിച്ചാണ് സ്വദേശികളായ ട്രക്ക് ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്. യൂണിയന് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് വെടിവെപ്പ് ഉണ്ടായതും ഒരാള്‍ കൊല്ലപ്പെട്ടതും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications