കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവിന്‍റെ യോഗങ്ങള്‍ക്ക് നിരോധനം

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൗ: വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ബാബാ രാംദേവിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉള്‍പ്പടെ എല്ലാ പരിപാടികള്‍ക്കും ലഖ്‌നൗവില്‍ വിലക്ക് ഏര്‍പ്പെടുത്തി. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ മധുവിധു പാരമര്‍ശം വിവാദമായതോടെയാണ് യോഗ ഗുരുവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാംദേവിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയി്ട്ടുണ്ട്. മെയ് 16 വരെയാണ് രാംദേവിന്റെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതത്.

വിവാദപരാമര്‍ശത്തെത്തുടര്‍ന്ന് തന്നെ ജില്ലാഭരണകൂടം രാംദേവിന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. യോഗപരിപാടികള്‍ക്ക് മാത്രമേ അനുമതി നല്‍കിയിരുന്നുള്ളൂ.

Ramdev

ലഖ്‌നൗവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. രാഹുലിന് ആദിവാസി കുടിലുകളില്‍ മധുവിധു എന്നായിരുന്നു പരാമര്‍ശം. രാംദേവ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ ്‌രംഗത്തെത്തിയിരുന്നു. രാംദേവിനെതിരെ കേസെടുക്കുകയും ചെയ്തു.

തന്റെ പരാമര്‍ശത്തില്‍ രാംദേവ് ഖേദം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം മാത്രമേ യോഗ ഗുരുവിന് ലഖ്‌നൗവില്‍ പരിപാടികള്‍ നടത്താന്‍ അനുമതിയുള്ളൂ. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെയാണ് രാംദേവ് പരസ്യമായി പിന്തുണയ്ക്കുന്നത്.

English summary
Ramdev's meetings banned in Lucknow till May 16 after 'honeymoon' remark row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X