കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്; രാംദേവിന്റെ പതഞ്ജലിക്കെതിരെ നടപടിയുണ്ടാകും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പലതരത്തിലുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ നടപടിയെടുക്കാന്‍ അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുകാട്ടി കസ്റ്റമര്‍ കംപ്ലേയ്ന്റ് കൗണ്‍സിലിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

മാര്‍ച്ചില്‍മാത്രം 156 പരാതികളാണ് കസ്റ്റമര്‍ കംപ്ലേയ്ന്റ് കൗണ്‍സിലിന് ലഭിച്ചത്. പതഞ്ജലിയുടെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹെല്‍ത്ത് കെയര്‍, എഡ്യുകേഷന്‍, പേര്‍സണല്‍ കെയര്‍, ഫുഡ് തുടങ്ങിയ വിഭാഗങ്ങളില്‍പെടുന്ന ഉത്പന്നങ്ങള്‍ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്.

വിപണിയില്‍ ലഭിക്കുന്ന മറ്റു കമ്പനികളുടെ ഉത്പന്നങ്ങള്‍ കൃത്രിമമാണെന്ന് പതഞ്ജലിയുടെ പരസ്യത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. പതഞ്ജലിയുടെ ആട്ടയുടെ പരസ്യത്തില്‍ പറയുന്നത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ആട്ട എന്നാണ്. എന്നാല്‍, അത്തരമൊരു അംഗീകാരം കമ്പനിക്ക് ലഭിച്ചിട്ടില്ല. ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതി.

ram

ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളുടെ വിപണി പിടിച്ചെടുക്കകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബാബ രാംദേവ് നേരത്തെ പറഞ്ഞിരുന്നു. കടുത്ത ബിജെപി അനുഭാവിയായ രാംദേവ് സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ചാണ് വിപണിയില്‍ നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഓരോ വര്‍ഷവും പതഞ്ജലിയിലൂടെ രാംദേവിന് ലഭിക്കുന്നത്

English summary
Ramdev’s Patanjali Ayurved under fire for ‘false and misleading’ advertisements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X