കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില നിയന്ത്രിച്ചില്ലെങ്കില്‍ മോദി വിവരമറിയും; മുന്നറിയുപ്പുമായി രാംദേവ്

Google Oneindia Malayalam News

രാജ്യമൊട്ടുക്ക് കനത്ത പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോഴും പെട്രോള്‍ വില വീണ്ടും കൂടി. ബന്ദും ഹര്‍ത്താലുമൊക്കെ നടത്തിയിട്ടും പെട്രോള്‍ വില ഇന്നും കൂടി. പെട്രോള്‍ വില ലീറ്ററിന് 32 പൈസയും ഡീസല് ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

<strong>സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല</strong>സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല

തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 85 കടന്ന് 85.04 രൂപയായി. ഡീസലിന് 78.78 രൂപയാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 83.73 ല്‍ എത്തിയപ്പോള്‍ ഡീസല്‍ വില 77.56 രൂപയിലെത്തി. രാജ്യത്തെ എല്ലാ ഇടങ്ങളിലും വില കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ബാബാം രാംദേവ്.

<strong>രാത്രി മുറിയിലെത്തിയ ബിഷപ്പ് കടന്നുപിടിച്ചു; തിരുവസ്ത്രത്തെ മാനിച്ചില്ല; എഫ്ഐആര്‍ റിപ്പോര്‍ട്ട്</strong>രാത്രി മുറിയിലെത്തിയ ബിഷപ്പ് കടന്നുപിടിച്ചു; തിരുവസ്ത്രത്തെ മാനിച്ചില്ല; എഫ്ഐആര്‍ റിപ്പോര്‍ട്ട്

രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങള്‍

രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങള്‍

യുപിഎ സര്‍ക്കാറിന്റെ കാലത്ത് പെട്രോള്‍ വിലവര്‍ധനവിനെതിരെ രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങളായിരുന്നു ബിജെപി നടത്തിവന്നിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചതില്‍ പ്രധാന കാരണങ്ങളിലൊന്നും ഇന്ധന വിലവര്‍ധനവിനെതിരേയുള്ള പ്രതിഷേധങ്ങളായിരുന്നു.

പെട്രോള്‍, ഡീസല്‍ വില

പെട്രോള്‍, ഡീസല്‍ വില

കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയെങ്കിലും പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞില്ല. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലിരിക്കുന്ന 4 വര്‍ഷവും വലിയ തോതിലാണ് പെട്രോള്‍ വില കുതിച്ചുയരുന്നത്.

കോണ്‍ഗ്രസ് ബിജെപിക്കെതിരെ

കോണ്‍ഗ്രസ് ബിജെപിക്കെതിരെ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധനവ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ പ്രധാന ആയുധമാക്കുന്നത് ബിജെപിയെ അങ്കലാപ്പിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിനും ബിജെപിക്കും മുന്നറിയിപ്പുമായി ബാബാരംദേവ് രംഗത്തെത്തിയിരിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ വിവരമറിയും

വരുന്ന തെരഞ്ഞെടുപ്പില്‍ വിവരമറിയും

കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും വരുന്ന തെരഞ്ഞെടുപ്പില്‍ വിവരമറിയുമെന്നാണ് ബാബാ രാംദേവിന്റെ വിമര്‍ശനം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബാ രാംദേവ് തന്റെ അഭിപ്രായ വ്യക്തമാക്കിയത്.

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണം

സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണം

ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തണം. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയും. വില പിടിച്ചു നിര്‍ത്താല്‍ കഴിഞ്ഞില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

രുപയുടെ വില ഇടിഞ്ഞതിലും

രുപയുടെ വില ഇടിഞ്ഞതിലും

പെട്രോള്‍ വിലവര്‍ധനവില്‍ നടത്തിയ വിമര്‍ശനത്തിന് പുറമേ രുപയുടെ വില ഇടിഞ്ഞതിലും ബാബാ രാംദേവ് കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചു. രുപയുടെ വില ഒരിക്കലും ഇത്രത്തോളം താഴ്ന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും രാംദേവ് കുറ്റപ്പെടുത്തി.

സാധാരണജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍

സാധാരണജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍

ഇന്ത്യയിലെ സാധാരണജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കേന്ദ്രസര്‍ക്കാറിന് സാധിക്കും. കുതിക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി എത്രയും വേഗം നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച്ചക്കുള്ളില്‍ പെട്രോളിന്

ഒരാഴ്ച്ചക്കുള്ളില്‍ പെട്രോളിന്

ഒരാഴ്ച്ചക്കുള്ളില്‍ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.23 രൂപയുമാണ് വര്‍ധിച്ചത്. മൂംബൈയില്‍ പെട്രോളിന് 88.67 രൂപയും ഡീസിലിന് 77.82 രൂപയുമായി വര്‍ധിച്ചു. ആഗോള വിവപണിയില്‍ ക്രൂഡോയിലിന് വില വലിയ തോതില്‍ വര്‍ധിച്ചില്ലെങ്കിലും രാജ്യത്ത് എണ്ണവില സമാനതകളില്ലാത്ത രീതിയില്‍ വര്‍ധിക്കുകയാണ്.

രൂപയുടെ മൂല്യം

രൂപയുടെ മൂല്യം

അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കാന്‍ എക്‌സൈസ് തീരുവിയില്‍ ഇളവ് വരുത്തരുതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം രതിന്‍ റോയി പറഞ്ഞു. രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോളറിന് 71.84 രൂപ

ഡോളറിന് 71.84 രൂപ

എണ്ണവിലക്കയറ്റം, രൂപയുടെ ഇടിവ് എന്നിവ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ശനിയാഴ്ച്ച യോഗം വിളിച്ചിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ഡോളറിന് 71.84 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച്ച് വ്യാപാരം അവസാനിച്ചത്. 71.52 എന്ന നിലയിലേക്ക് ഇടയ്ക്ക് സ്ഥിതി മെച്ചെപ്പെട്ടെങ്കിലും വീണ്ടും ഇടിഞ്ഞ് 71.94 രൂപയിലെത്തി.

<strong>മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു</strong>മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു

English summary
Ramdev says Modi government will face consequences if it fails to bring down fuel prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X