ആട്ട നൂഡില്‍സ്; ഫുഡ് സേഫ്റ്റിക്കെതിരെ രാംദേവ്
ഹരിദ്വാര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് വിപണിയില്‍ ഇറക്കിയ ആട്ട നൂഡില്‍സിന് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഫുഡ് സെഫ്റ്റി ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(FSSAI)യ്ക്കെതിരെ ബാബ രാംദേവ് രംഗത്തെത്തി. രാംദേവിന്റെ പതഞ്ജലി കമ്പനിയാണ് ആട്ട നൂഡില്‍സ് എന്ന പേരില്‍ നൂഡില്‍സ് പുറത്തിറക്കിയത്.
ഫുഡ് സെഫ്റ്റിയുടെ ഗൈഡ്ലൈനില് വ്യക്തതയില്ലെന്നാണ് ഇതുസംബന്ധിച്ച് രാംദേവിന്റെ പ്രതികരണം. കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാംദേവ് സര്‍ക്കാര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശം ബാധകമല്ലെന്ന രീതിയിലാണ് സംസാരിച്ചത്. അതേസമയം, ഫുഡ് സേഫ്റ്റിയുടെ നിര്‍ദ്ദേശങ്ങളും നിയമാവലിയും പാലിച്ചാണ് പ്രൊഡക്ട് വിപണിയില്‍ എത്തിച്ചത് എന്നാണ് പതഞ്ജലിയുടെ വക്താവ് അറിയിച്ചത്.

ബുധനാഴ്ച ഫുഡ് സേഫ്റ്റി ചെയര്മാന് ആഷിഷ് ബഹുഗുണയാണ് രാം ദേവിന്റെ പുതിയ ഉത്പന്നത്തിന് വിപണന അംഗീകാരമില്ലെന്ന് അറിയിച്ചത്. ഏജന്‍സിയുടെ ലൈസന്‍സോ നിര്‍ദ്ദേശങ്ങളോ പാലിക്കാതെയാണ് പതഞ്ജലി നൂഡില്‍സ് നിര്‍മാണം ആരംഭിച്ചതെന്ന് ആഷിഷ് ബഹുഗുണ പറയുന്നു. തിങ്കളാഴ്ചയാണ് പതഞ്ജലി നൂഡില്‍സ് വിപണിയില്‍ ഇറക്കിയത്.
ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. മാഗിയുടെ കോടിക്കണക്കിന് രൂപയുടെ വിപണിയില്‍ കണ്ണുവെച്ചാണ് തികച്ചും ആരോഗ്യദായകമാണെന്ന് കാട്ടി രാംദേവ് തന്റെ കമ്പനിയുടെ പേരില്‍ നൂഡില്‍സ് പുറത്തിറക്കിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications