കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട്ട നൂഡില്‍സ്; ഫുഡ് സേഫ്റ്റിക്കെതിരെ രാംദേവ്

  • By Anwar Sadath
Google Oneindia Malayalam News

ഹരിദ്വാര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് വിപണിയില്‍ ഇറക്കിയ ആട്ട നൂഡില്‍സിന് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഫുഡ് സെഫ്റ്റി ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(FSSAI)യ്‌ക്കെതിരെ ബാബ രാംദേവ് രംഗത്തെത്തി. രാംദേവിന്റെ പതഞ്ജലി കമ്പനിയാണ് ആട്ട നൂഡില്‍സ് എന്ന പേരില്‍ നൂഡില്‍സ് പുറത്തിറക്കിയത്.

ഫുഡ് സെഫ്റ്റിയുടെ ഗൈഡ്‌ലൈനില്‍ വ്യക്തതയില്ലെന്നാണ് ഇതുസംബന്ധിച്ച് രാംദേവിന്റെ പ്രതികരണം. കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാംദേവ് സര്‍ക്കാര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശം ബാധകമല്ലെന്ന രീതിയിലാണ് സംസാരിച്ചത്. അതേസമയം, ഫുഡ് സേഫ്റ്റിയുടെ നിര്‍ദ്ദേശങ്ങളും നിയമാവലിയും പാലിച്ചാണ് പ്രൊഡക്ട് വിപണിയില്‍ എത്തിച്ചത് എന്നാണ് പതഞ്ജലിയുടെ വക്താവ് അറിയിച്ചത്.

advani-ramdev

ബുധനാഴ്ച ഫുഡ് സേഫ്റ്റി ചെയര്‍മാന്‍ ആഷിഷ് ബഹുഗുണയാണ് രാം ദേവിന്റെ പുതിയ ഉത്പന്നത്തിന് വിപണന അംഗീകാരമില്ലെന്ന് അറിയിച്ചത്. ഏജന്‍സിയുടെ ലൈസന്‍സോ നിര്‍ദ്ദേശങ്ങളോ പാലിക്കാതെയാണ് പതഞ്ജലി നൂഡില്‍സ് നിര്‍മാണം ആരംഭിച്ചതെന്ന് ആഷിഷ് ബഹുഗുണ പറയുന്നു. തിങ്കളാഴ്ചയാണ് പതഞ്ജലി നൂഡില്‍സ് വിപണിയില്‍ ഇറക്കിയത്.

ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. മാഗിയുടെ കോടിക്കണക്കിന് രൂപയുടെ വിപണിയില്‍ കണ്ണുവെച്ചാണ് തികച്ചും ആരോഗ്യദായകമാണെന്ന് കാട്ടി രാംദേവ് തന്റെ കമ്പനിയുടെ പേരില്‍ നൂഡില്‍സ് പുറത്തിറക്കിയത്.

English summary
Ramdev slams FSSAI, says organisation not clear about guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X