കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലവെട്ടുമെന്ന പരാമര്‍ശം; ബാബ രാംദേവിന് കോടതിയുടെ സമന്‍സ്

  • By Anwar Sadath
Google Oneindia Malayalam News

രോഹ്തക്: ഭാരത് മാതാ കീ ജയ് വിളിച്ചില്ലെങ്കില്‍ അവരുടെ തലവെട്ടുമെന്ന വിവാദ പരാമര്‍ശം നടത്തിയ യോഗാ ഗുരു രാംദേവിന് കോടതിയുടെ സമന്‍സ്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു ആര്‍എസ്എസ് റാലിക്കിടെയാണ് രാംദേവ് വിവാദമായ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പ്രാദേശിക കോടതി സമന്‍സ് അയക്കുകയായിരുന്നു.

അസദുദ്ദീന്‍ ഒവൈസ് ഭാരത് മാതാ കീ ജയ് വിളിക്കുന്നതുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയിരുന്നു. ആരെയും നിര്‍ബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പരാമര്‍ശം. എന്നാല്‍, ഇത്തരക്കാര്‍ക്കെതിരെ നിയമം അനുവദിക്കില്ലെങ്കിലും തല വെട്ടണമെന്നായിരുന്നു രാംദേവിന്റെ പ്രകോപനപരമായ പ്രസംഗം.

ramdev

സംഭവത്തിന് ഒരു ദിവസത്തിനുശേഷം പ്രാദേശിയ കോണ്‍ഗ്രസ് ലീഡര്‍ സുഭാഷ് ബത്രയാണ് പോലീസില്‍ പരാതി നല്‍കിയത്. ബത്ര പിന്നീട് കോടതിയില്‍ ഹര്‍ജി നല്‍കി. പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയാണെന്നുകാട്ടിയാണ് കോടതിയില്‍ പോയത്. ബിജെപി സര്‍ക്കാര്‍ ഹരിയാണയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച വ്യക്തിയാണ് ബാബ രാംദേവ് ഇത്തരത്തിലൊരാളാണ് വര്‍ഗീയ പരാമര്‍ശം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് രാംദേവ് തന്റെ വാക്കുകള്‍ മയപ്പെടുത്തിയിരുന്നു.


English summary
Ramdev summoned as accused over ‘beheading remark’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X