കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിന് 35 രൂപയാക്കണം... നികുതി പണക്കാരില്‍ നിന്ന് വാങ്ങട്ടെ.... ആഞ്ഞടിച്ച് രാംദേവ്!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിയെ ഹിന്ദുത്വ കക്ഷികളെല്ലാം കൈവിട്ട നിലയിലാണ്. പാര്‍ട്ടിയുടെ സ്വന്തക്കാരനായിരുന്നു ബാബാ രാംദേവ് പരസ്യമായി തന്നെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്്. പെട്രോളും ഡിസലും സര്‍ക്കാര്‍ 35 രൂപയ്ക്ക് വില്‍ക്കണമെന്നാണ് രാംദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് കാര്യങ്ങള്‍ സര്‍ക്കാര്‍ എനിക്ക് ചെയ്ത് തരണം. എനിക്ക് ചുമത്തുന്ന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എങ്കില്‍ ഈ വിലയ്ക്ക് ഈ ഇന്ധനം നല്‍കാന്‍ തനിക്കാവുമെന്നും രാംദേവ് പറഞ്ഞു. അതേസമയം ഇന്ധനത്തിനുള്ള എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് രാംദേവ്.

1

ഇന്ധന നികുതി കുറച്ചാല്‍ രാജ്യത്തിന്റെ പ്രവര്‍ത്തനമൊന്നും താളം തെറ്റില്ല. വരുമാനത്തില്‍ കുറവുണ്ടെങ്കില്‍ ധനികരായ വ്യക്തികള്‍ക്ക് കൂടുതല്‍ നികുതി ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാവട്ടേയെന്നും രാംദേവ് പറഞ്ഞു. ജിഎസ്ടിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരേണ്ടത്. ജനങ്ങള്‍ക്ക് അത്യാവശ്യം വേണ്ട കാര്യമാണിത്. 28 ശതമാനം ജിഎസ്ടി എന്ന നിരക്ക് അപ്രയോഗികമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി സര്‍ക്കാരിനായി പ്രചാരണത്തിനിറങ്ങില്ലെന്ന് രാംദേവ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്നും സാധനങ്ങളുടെ വിലക്കയറ്റമടക്കമുള്ള കാര്യങ്ങള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോദിക്ക് ജന്‍മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍... നന്ദിയറിയിച്ച് പ്രധാനമന്ത്രി... അഭ്യൂഹം ശക്തംമോദിക്ക് ജന്‍മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍... നന്ദിയറിയിച്ച് പ്രധാനമന്ത്രി... അഭ്യൂഹം ശക്തം

ഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനംഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍!! ചൊവ്വാഴ്ച നിര്‍ണായക ദിനം

English summary
ramdev wants to sell petrol rs 35 per litre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X