രാംദേവിനെ പേടിപ്പിച്ച കേന്ദ്രമന്ത്രിമാര്‍ ആര്?
ദില്ലി: സി ബി ഐ അന്വേഷണം നടത്തി വെട്ടിലാക്കുമെന്ന് യു പി എ മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി യോഗ ഗുരു ബാബ രാംദേവ് ആരോപിച്ചു. മയക്കുമരുന്ന്, ലൈംഗിക വിവാദം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കോണ്‍ഗ്രസ് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത കുറ്റങ്ങള്‍ തന്റെ പേരില്‍ തന്നെ സി ബി ഐ വേട്ടയാടുകയാണ്. പ്രഭാതസവാരിക്കിറങ്ങിയ ഗുരു സ്വാമി ശങ്കര്‍ ദേവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സി ബി ഐ കഴിഞ്ഞ ദിവസം രാംദേവിനെ ചോദ്യം ചെയ്തിരുന്നു. ഹരിദ്വാറില്‍ വെച്ച് ആറ് വര്‍ഷം മുന്‍പാണ് ഇദ്ദേഹത്തെ കാണാതായത്.

എന്നാല്‍ രാംദേവിന്റെ ആരോപണങ്ങളെ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിംഹ നിഷേധിച്ചു. തങ്ങള്‍ ഒരു പാര്‍ട്ടിയുടെയും വക്താക്കളല്ല. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയല്ല സി ബി ഐ പ്രവര്‍ത്തിക്കുന്നത്.
സ്വാമി ശങ്കര്‍ ദേവിനെ കാണാതായ കേസില്‍ സഹായി ബാലകൃഷ്ണയെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. മുന്‍പ് ബാബ രാംദേവ് തന്നെ അന്വേഷണത്തെ സ്വാഗതം ചെയ്തിരുന്നതായും സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.
ബാബ രാംദേവിന്റെ യോഗ കേന്ദ്രങ്ങള്‍ ബി ജെ പിയുടെ സമ്മേളനങ്ങളായും പാര്‍ട്ടിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആത്മീയ നേതാവാണ് വിവാദനായകനായ ബാബ രാംദേവ്.












Click it and Unblock the Notifications