Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗഫൂറുമാര്‍; അവരോടൊപ്പമാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തല

തിരുവനന്തപുരം: വാട്സാപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ മുഖചിത്രമാക്കിയതിനാല്‍ ലൈഫ് ഭവനപദ്ധതിയുടെ ഫണ്ട് നല്‍കില്ലെന്ന സിപിഎം പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി നേരിടേണ്ടി വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പിന്തുണയുമായി രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയുടെ പ്രൊഫൈൽ പിക്ചർ മാറ്റിയിട്ടു ലൈഫ്‌ പദ്ധതിയിൽ വീടു വേണ്ടെന്ന നിലപാട് സ്വീകരിച്ച ഗഫൂറിനൊപ്പമാണ് കോൺഗ്രസെന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

പൊതുജനങ്ങളോട് മര്യാദ പൂർവ്വം പെരുമാറണം എന്നു പ്രവർത്തകരോട് സിപിഎം ആഹ്വാനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മുടി തൊട്ട് അടിവരെ മോശമായ പെരുമാറ്റമാണ്. ഗഫൂർ എന്ന സാധാരണ കോൺഗ്രസ്‌ പ്രവർത്തകനോട് എത്ര ധിക്കാരത്തോടെയാണ് സിപിഎം ജില്ലാ കമ്മറ്റി അംഗം ടി സത്യൻ പെരുമാറുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

rahulgadoor

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ

പൊതുജനങ്ങളോട് മര്യാദ പൂർവ്വം പെരുമാറണം എന്നു പ്രവർത്തകരോട് സിപിഎം ആഹ്വാനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മുടി തൊട്ട് അടിവരെ മോശമായ പെരുമാറ്റമാണ്.

ഗഫൂർ എന്ന സാധാരണ കോൺഗ്രസ്‌ പ്രവർത്തകനോട് എത്ര ധിക്കാരത്തോടെയാണ് സിപിഎം ജില്ലാ കമ്മറ്റി അംഗം ടി.സത്യൻ പെരുമാറുന്നത് എന്ന് ശ്രദ്ധിക്കുക. 25 വർഷത്തിലേറെയായി സ്വന്തമായി കൂരയില്ലാതെ, വാടക വീട്ടിൽ താമസിക്കുന്ന ഒരാളാണ് ഗഫൂർ. രാഹുൽഗാന്ധിയുടെ ചിത്രം പ്രൊഫൈൽ പടമാക്കിയത് ചൂണ്ടികാട്ടിയാണ് കേരള സർക്കാറിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫ്‌ പദ്ധതിയിൽ അർഹമായ വീട് നിഷേധിക്കാൻ ശ്രമിക്കുന്നത്.

സിപിഎം നേതാവ് രാഹുൽഗാന്ധിയെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായ ഗഫൂർ പ്രസ്ഥാനത്തിനു ഒരു മുതൽക്കൂട്ടാണ്‌. രാഹുൽഗാന്ധിയുടെ പ്രൊഫൈൽ പിക്ചർ മാറ്റിയിട്ടു ലൈഫ്‌ പദ്ധതിയിൽ വീടു വേണ്ടെന്ന നിലപാട് സ്വീകരിച്ച ഗഫൂറിനൊപ്പമാണ് കോൺഗ്രസ്‌.

രാഹുൽഗാന്ധിയെ ഹൃദയത്തോടു ചേർത്തു സ്നേഹിക്കുന്ന കോടികണക്കിനു ഗഫൂറുമാർ ഇന്ത്യയിലുണ്ട്. അവരുടെ മനസാണ് പ്രൊഫൈൽ പിക് ആയി പ്രതിഫലിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+