കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍; സിബിഐയെ നിരോധിക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നു; സര്‍ക്കാറിനെതിരെ രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രിസഭ ഒന്നടങ്കം സംശയത്തിന്റെ നിഴലിലായതോടെ കേരളത്തില്‍ സിബിഐയെ പരോക്ഷമായി നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് സി.ബി.ഐയെ തടയുന്നത്? അഴിമതികൾ മറയ്ക്കാനും കൊള്ളക്കാരെ സംരക്ഷിക്കാനുമുള്ള സർക്കാരിന്റെ ശ്രമം ഇതിലൂടെ വ്യക്തമാവുകയാണെന്നും രമേശ് ചെന്നിത്തല പത്രക്കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്‍റെ പത്രക്കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനംആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനം

ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രിസഭ ഒന്നടങ്കം സംശയത്തിന്റെ നിഴലിലായതോടെ കേരളത്തില്‍ സി.ബി.ഐയെ പരോക്ഷമായി നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാ അഴിമതിക്കാരും കുടുങ്ങും എന്ന നില വന്നപ്പോഴാണ് കേരളത്തില്‍ സി.ബി.ഐയേ വേണ്ട എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഓര്‍ഡിനന്‍സിന്റെ ഫയല്‍ ഇപ്പോള്‍ ഒപ്പിടാനായി ലോ സെക്രട്ടറിയുടെ മുന്നിലെത്തിയിരിക്കുകയാണ്.

 chenni-

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് എഫ്.സി.ആര്‍.എ സെക്ഷൻ 43 അനുസരിച്ച് നേരിട്ടാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. അതിന് സി.ബി.ഐയ്ക്ക് അധികാരമുണ്ട്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്നു പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് സി.ബി.ഐയെ തടയുന്നത്? അഴിമതികൾ മറയ്ക്കാനും കൊള്ളക്കാരെ സംരക്ഷിക്കാനുമുള്ള സർക്കാരിന്റെ ശ്രമം ഇതിലൂടെ വ്യക്തമാവുകയാണ്.

കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി , രണ്ട് ലക്ഷം രൂപയുടെ നഷ്ടം ; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്കരിമീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി , രണ്ട് ലക്ഷം രൂപയുടെ നഷ്ടം ; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടത്

ഒരു വശത്തുകൂടെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ശ്രമിക്കുകയും മറുവശത്തു കൂടി ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് സി.ബി.ഐ അന്വേഷണം തടസ്സപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധവും, ജനവിരുദ്ധവുമായ ഈ ഓർഡിനൻസ് ഇറക്കുന്നതിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണം. ഇതിൽ ഒപ്പിടരുതെന്ന് സംസ്ഥാന ഗവർണ്ണറോടും പ്രതിപക്ഷം ആവശ്യപ്പെടും. അതിനു ശേഷവും ഈ ശ്രമവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ, അതിനെ നിയമപരമായി നേരിടാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകും.

കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫുംകോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും

 200 അധിക ഡോസ് കോവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കും : പുതിയ കരാറുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് 200 അധിക ഡോസ് കോവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കും : പുതിയ കരാറുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്

 കോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല , വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളി കോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല , വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളി

English summary
ramesh chennithala against state govt on cbi probe in life mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X