കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമ ലത്തീഫിന്റെ മരണം; ഇടപെടലുമായി രമേശ് ചെന്നിത്തല, തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതി

Google Oneindia Malayalam News

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. . ഇന്ത്യയിലെ ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടികളിൽ ഒരാളായിരുന്നു ഫാത്തിമ. എന്നാൽ നമ്മുടെ നാടിനെ അന്ധകാരത്തിലേക്ക് നയിക്കുന്ന വർഗീയ പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കൾ ആ മിടുക്ക‌ിയെ ജീവിക്കാൻ അനുവദിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 ശബരിമല വിധി: സുപ്രീം കോടതി എന്ത് തീരുമാനിക്കും? 4 സാധ്യതകള്‍ ഇങ്ങനെ ശബരിമല വിധി: സുപ്രീം കോടതി എന്ത് തീരുമാനിക്കും? 4 സാധ്യതകള്‍ ഇങ്ങനെ

ദിവസങ്ങൾക്ക് മുമ്പാണ് മദ്രസ് ഐഐടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ഫാത്തിമയെ കണ്ടെത്തിയത്. അധ്യാപകനായ സുദർശൻ പത്മനാഭനാണ് മരണത്തിന് ഉത്തരവാദിയെന്ന് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഇടപടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. പഠനത്തിൽ മിടുക്കിയായിരുന്ന ഫാത്തിമ ഉന്നത റാങ്ക് വാങ്ങിയാണ് ഐഐടിയിൽ പ്രവേശനം നേടിയത്.

chennithala

ഫേസ്ബുക്ക് പോസ്റ്റ്

തൻറെ വിശ്വാസവും ജീവിത പശ്ചാത്തലവും ഫാത്തിമ ലത്തീഫിന് മരണത്തിലേക്കുള്ള പാത തുറന്നുകൊടുക്കുമ്പോൾ തകർന്നു വീഴുന്നത് ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയാണ്.
അല്പനിമിഷം മുൻപാണ് ഞാൻ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി സംസാരിച്ചത്. ആ പാവം മനുഷ്യന്റെ ഹൃദയം നുറുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടികളിൽ ഒരാളായിരുന്നു ഫാത്തിമ. അതുകൊണ്ടാണ് ചെന്നൈ ഐ ഐ ടി പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയതും അവിടെ പ്രവേശനം ലഭിച്ചതും.

എന്നാൽ നമ്മുടെ നാടിനെ അന്ധകാരത്തിലേക്ക് നയിക്കുന്ന വർഗീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ആ മിടുക്കിയെ ജീവിക്കാൻ അനുവദിച്ചില്ല. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികൾ തമിഴ്നാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേ തീരൂ. ഈ ആവശ്യം ഉന്നയിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്ത് നൽകി

English summary
Ramesh Chennithala faacebook post about death of Fathima Latheef in IIT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X