കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നീളുന്നു; വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപ്പെടാനുള്ള നീക്കം തടയണമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവ് കെ​എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില. കേസില്‍ ഇതുവരെ ജ്യാമം ലഭിക്കാത്തതിനാല്‍ സര്‍വ്വീസ് ചട്ടം അനുസരിച്ച് ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

<strong>പുതിയ പ്രസിഡന്‍റ് ആരെന്ന് 10 ന് പ്രഖ്യാപിക്കുമോ; പ്രവര്‍ത്തക സമിതിയ ചേരാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്</strong>പുതിയ പ്രസിഡന്‍റ് ആരെന്ന് 10 ന് പ്രഖ്യാപിക്കുമോ; പ്രവര്‍ത്തക സമിതിയ ചേരാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞ മാര്‍ഗത്തിലൂടെ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രീറാമിന്‍റെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിശോധിക്കണം. ചികിത്സയില്‍ കഴിയുന്ന ശ്രീറാമിന്‍റെ പരിക്ക് സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കണം. ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണം. ഈ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

kashmir

ശ്രീറാമിന്‍രെ രക്തസാംപിള്‍ പരിശോധിക്കുന്നതിലടക്കം പോലീസ് നടത്തിയ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കണം. സൂഹത്തോട് ഉത്തരവാദിത്തം പുലര്‍ത്തേണ്ട എഐഎസ് ഉദ്യോഗസ്ഥനാണ് മദ്യലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ജീവന്‍ ഏടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ട നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടായെ തീരുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

<strong> ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി</strong> ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി

അതേസമയം, മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍റിലായിട്ടും ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രയില്‍ 'ഫൈവ് സ്റ്റാര്‍' സൗകര്യങ്ങള്‍ ഒരുക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആശുപത്രിയിലെ എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്.

<strong>ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍</strong>ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍

English summary
ramesh chennithala on sriram venkitaraman car accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X