കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കല്ലിട്ടാൽ ഇനിയും പിഴുത് കളയും, സുപ്രീം കോടതി വിധി തിരിച്ചടിയല്ല' ; രമേശ് ചെന്നിത്തല

Google Oneindia Malayalam News

ന്യൂഡൽഹി : സിൽവർലൈൻ പദ്ധതിയുടെ കല്ലിടലുമായി മുന്നോട്ട് പോയാൽ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി തിരിച്ചടിയല്ലെന്നും സർക്കാരിന്റെ നിലപാടിലാണ് വ്യക്തതയില്ലാത്തതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. സർവെ നടത്തുന്നതിനോട് യുഡിഎഫിന് എതിരഭിപ്രായമില്ല. സർവെയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് യുഡിഎഫ് എതിർക്കുന്നത്. കോടതി ജനങ്ങളുടെ വികാരം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

കെ റെയിൽ സാമൂഹികാഘാത സർവെക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. സർവെയിൽ എന്താണ് തെറ്റെന്നും സർവെയെയും കല്ലിടലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സുപ്രീം കോടതി വിമർശിച്ചു. കൂടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവെ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അഭിമാനകരമായ പദ്ധതിയെന്ന് സുപ്രീം കോടതി

സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചത്. എന്നാല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്തനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും ജസ്റ്റിസ് എം ആര്‍ ഷാ ആരാഞ്ഞു ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു

ഹൈക്കോടതിയിൽ നിന്ന് വീണ്ടും വിമർശനം

അതേ സമയം കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതിയില്ലാതെ ആളുകളുടെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും സിംഗിള്‍ ബെഞ്ച് ജഡ്‌ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഏത് പദ്ധതിയാണെങ്കിലും നിയമപരമായി നടത്തണമെന്നും കോടതി വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതി ചോദ്യം ചെയ്‌തു കൊണ്ട് ഒരു കൂട്ടം ഹര്‍ജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുമ്പാകെ എത്തിയത്.

പ്രതിഷേധം ശക്തമാകുന്നു

സിൽവർ ലൈൻ വിഷയത്തിൽ കേരളത്തിൽ പ്രതിഷേധങ്ങൾ പ്രതിദിനം ശക്തമാകുകയാണ്. കോട്ടയം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിൽ കല്ലിടലുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സർക്കാരിന്റെ നിലപാടുകൾക്ക് എതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബഫർ സോണിന്റെ കാര്യത്തിലും അവ്യക്തത തുടരുകയാണ്.

കെ മുരളീധരന്റെ പരിഹാസം

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ മുരളീധരൻ രംഗത്തെത്തി. കിറ്റ് കണ്ട് വോട്ട് ചെയ്‌തവർക്ക് രണ്ടാം പിണറായി സർക്കാർ കുറ്റിയാണ് സമ്മാനമായി നൽകിയെന്നായിരുന്നു മുരളീധരന്റെ പരിഹാസം. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനാണ് 24ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. പ്രധാനമന്ത്രി അനുഭാവ നടപടിയാണ് സ്വീകരിച്ചതെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി റെയിൽവേ മന്ത്രി രംഗത്തെത്തി. പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് രാജ്യസഭയിൽ റെയിൽവെ മന്ത്രി പറയുന്നു. ഇതു തന്നെയാണ് കോൺഗ്രസ് പറഞ്ഞതെന്നും ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.

സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നവർ 4828 പേർ ; ഇന്ന് ജോലിക്കെത്തിയവർ വളരെ കുറവ്പസെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നവർ 4828 പേർ ; ഇന്ന് ജോലിക്കെത്തിയവർ വളരെ കുറവ്പ

ണിമുടക്കിൽ പലയിടത്തും അക്രമങ്ങൾ; യാത്ര തടസപ്പെട്ടു, സിഐയെ വിളിച്ച് വരുത്തി മജിസ്‌ട്രേറ്റ്ണിമുടക്കിൽ പലയിടത്തും അക്രമങ്ങൾ; യാത്ര തടസപ്പെട്ടു, സിഐയെ വിളിച്ച് വരുത്തി മജിസ്‌ട്രേറ്റ്

Recommended Video

cmsvideo
ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി | Oneindia Malayalam

English summary
Ramesh chennithala response over k rail supreme court judgement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X