കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രേരിതം; അധികാരമുപയോഗിച്ച് നേതാക്കളെ അടിച്ചമർത്തുന്നു!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നാല് വർഷത്തിന് ശേഷം സുനന്ദ പുഷ്കറിന്റെ മരണത്തിൽ ഭർത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിരിക്കുകയാണ്. സുനന്ദ പുഷ്ക്കറിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് ദില്ലി പോലീസ് വിധി എഴുതുന്നത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് കേരള പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

2014 ജനുവരി 17 നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ദുരൂഹസാഹചര്യത്തിലുള്ള മരണമായതിനാല്‍ ഭര്‍ത്താവായ ശശി തരൂര്‍ ആദ്യം മുതല്‍ അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിലായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ബിജെപി വിഷയത്തെ മാറ്റി തീര്‍ക്കുകയും ചെയ്തിരുന്നു.

ഇത് രാഷ്ട്രീയ പ്രേരിതം

ഇത് രാഷ്ട്രീയ പ്രേരിതം

സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ദില്ലി പോലീസിന്റെ നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുള്ളമുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റായ നിരവധി വാർത്തകൾ മാധ്യമങ്ങൾക്ക് നൽകി പമാനിച്ചതിന് പിറകേയാണ് ഇപ്പോള്‍ പ്രേരണാകുറ്റം ചുമത്തിയിരിക്കുന്നത്. ഇത് ഒരു കാരമവശാലും അനുവദിക്കില്ലെന്നും ജനങ്ങൾ ഇത് തള്ളി കളയുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

വെറും പ്രേരണ കുറ്റം

വെറും പ്രേരണ കുറ്റം

സുനന്ദ പുഷ്‌ക്കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വരെ വിധേയനായിരുന്നു. ആധുനിക അന്വേഷണ രീതിയായ ഈ പരിശോധന അപൂര്‍വമായി മാത്രമാണ് നടത്തിയിട്ടുള്ളത്. ദില്ലി പോലീസാണ് തരൂരിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നിട്ടും മൂന്നന് വർഷത്തിന് ശേഷം പ്രേരണ കുറ്റം ചുമത്തിയാണ് ദില്ലി പോലീസ് കുറ്റപത്രം സമർപ്പപിച്ചിരിക്കുന്നത്. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

അവിശ്വസനീയം

അവിശ്വസനീയം

തനിക്കെതിരേയുള്ള കുറ്റപത്രം അവിശ്വസനീയമെന്നും നാല് വര്‍ഷം കൊണ്ട് ഇതാണോ കണ്ടെത്തിയതെന്നും തരൂര്‍ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്. കേസുമായി ബ്ന്ധപ്പെട്ട് കഴിഞ്ഞ ഓക്ടോബറില്‍ കേസില്‍ ആര്‍ക്കെതിരേയും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്ന ദില്ലി ഹൈക്കോതിയിൽ പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ആറ് മാസത്തിനുള്ളിൽ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആത്മഹത്യ ചെയ്യില്ല

ആത്മഹത്യ ചെയ്യില്ല

സുനന്ദ പുഷ്ക്കർ ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വിക്കില്ലെന്നാണ് ശശി തരൂർ വാദിക്കുന്നത്. നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി പാട്യാല ഹൗസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, ഗാര്‍ഹികപീഡനമുള്‍പ്പടെയുള്ള 498(എ) വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്. പത്ത് വർഷം വരെ തടവ വു ലഭിക്കാവുന്ന കുറ്റമാണ് ശശി തൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

റിപ്പോർട്ട് കെട്ടിച്ചമച്ചത്

റിപ്പോർട്ട് കെട്ടിച്ചമച്ചത്

പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്‌ത ആദ്യം വ്യക്‌തമാക്കിയിരുന്നു. എന്നാൽ അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് ആരോപിക്കുകയും ചെയ്തിരുന്നു.

മരുന്നുകളുടെ അമിത ഉപയോഗം

മരുന്നുകളുടെ അമിത ഉപയോഗം

സുനന്ദ കൊല്ലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നില്ലെന്നും മരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണമെന്നുമാണ് ശശി തരൂര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുനന്ദ ഉപയോഗിച്ചിരുന്ന മരുന്നുകളുടെ വിവരങ്ങളും അന്വേഷണസംഘം തരൂരിനോട് ആരാഞ്ഞു. മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയിരുന്ന അല്‍പ്രാക്‌സ് മരുന്നുകള്‍ സുനന്ദയ്ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങളും അന്വേഷണസംഘം തരൂരിനോട് ചോദിച്ചു.സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചും മരിക്കുന്നതിന് തലേന്ന് തരൂരും സുനന്ദയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചിരുന്നു.

English summary
Ramesh Chennithala's comment about delhi police charge sheet against Shashi Taroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X