കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൗരത്വം ചോദിച്ച് വന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ ഉത്തരം നൽകിയാൽ മതി', ട്രോളി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ പൗരത്വം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി ജന്മനാ ഇന്ത്യക്കാരന്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. അങ്ങനെയെങ്കില്‍ മോദിക്കുളള അതേ അവകാശമാണ് ഇന്ത്യയിലെ 136 കോടി ജനങ്ങള്‍ക്കും ഉളളതെന്ന് ചെന്നിത്തല പറഞ്ഞു.

പ്രധാനമന്ത്രിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ആവശ്യപ്പട്ട് സുഭന്‍കര്‍ സര്‍ക്കാര്‍ എന്നയാളാണ് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. അതിന് നല്‍കിയ മറുപടിയിലാണ് മോദിക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.

modi

1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനാണ്. അതുകൊണ്ട് അദ്ദേഹത്തിന് രജിസ്‌ട്രേഷനിലൂടെയുളള പൗരത്വത്തിന് ആവശ്യമുളള പൗരത്വ സര്‍ട്ടിഫിക്കറ്റ് മോദിക്കുണ്ടോ എന്ന ചോദ്യം തന്നെ പ്രസക്തമല്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ഇതിനെ പരിഹസിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളത്. പൗരത്വം ചോദിച്ചു വരുന്നവർക്ക് മുന്നിൽ, പ്രധാന മന്ത്രിയുടെ ഓഫീസ് നൽകിയ അതേ ഉത്തരം നൽകിയാൽ മതി. നരേന്ദ്രമോദി യുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ ഉത്തരം ഇതോടൊപ്പം ചേർക്കുന്നു.1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം അദ്ദേഹം ജന്മനാൽ ഇന്ത്യൻ പൗരനാണെന്നാണ് മറുപടി നൽകിയിരിക്കുന്നത് ''.

English summary
Ramesh Chennithala trolls RTI reply from PMO about Modi's citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X