കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ചിരി: ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രമേശ് ജാര്‍ഖിഹോളി

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മന്ത്രിസഭ വികസനത്തില്‍ തഴയപ്പെട്ടെന്ന് ആരോപിച്ച് ഒരു വിഭാഗം ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം 15 ഓളം എംഎല്‍എമാരാണ് ഏത് നിമിഷവും വലിയ അട്ടിമറികള്‍ ഉണ്ടായേക്കുമെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതിനിടെ യെഡിയൂരപ്പയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ രമേശ് ജാര്‍ഖിഹോളി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തിയ മഹേഷ് കുമ്മത്തല്ലിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതാണ് ജാര്‍ഖിഹോളിയെ ചൊടിപ്പിച്ചത്. വിശദാംശങ്ങളിലേക്ക്

 വാഗ്ദാനം

വാഗ്ദാനം

17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചാണ് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലേറിയത്. മന്ത്രിസ്ഥാനവും പദവികളും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു എംഎല്‍എമാരെ ബിജെപി രാജിവെപ്പിച്ചത്. പാര്‍ട്ടി വിട്ട് വന്ന എല്ലാവരേയും ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം.

 മന്ത്രിസഭയില്‍

മന്ത്രിസഭയില്‍

പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 13 ഇടത്തും കൂറുമാറി ബിജെപിയില്‍ എത്തിയ നേതാക്കള്‍ ഉള്‍പ്പെടെ ജയിച്ചു. പരാജയപ്പെട്ടവരെ ഒഴികെ മുഴുവന്‍ പേര്‍ക്കും മന്ത്രിസഭയില്‍ അവസരം നല്‍കാമെന്ന് മുഖ്യമന്ത്രി കൂടിയായ യെഡിയൂരപ്പ ഉറപ്പും നല്‍കി.

 കനത്ത വെല്ലുവിളി

കനത്ത വെല്ലുവിളി

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും വന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനെതിരെ ബിജെപിയില്‍ ഭിന്നത ശക്തമായി. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തിയാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു ബിജെപി നേതാക്കളുടെ വെല്ലുവിളി.

 പൊട്ടിത്തെറി

പൊട്ടിത്തെറി

സമ്മര്‍ദ്ദം ശക്തമായതോടെ നേതാക്കളില്‍ നിന്നും ഒരാളെ തഴഞ്ഞ് തിരഞ്ഞെടുപ്പില്‍ വിജയിച്ച 10 പേരെയും ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ കൂട്ട് നിന്ന മുതിര്‍ന്ന നേതാവ് രമേശ് ജാര്‍ഖിഹോളിയുടെ അടുത്ത അനുയായി രമേശ് കുമ്മത്തല്ലിയെയായിരുന്നു യെഡ്ഡി തഴഞ്ഞത്. ഇതാണിപ്പോള്‍ കര്‍ണാടകത്തില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്.

 രാജിവെയ്ക്കും

രാജിവെയ്ക്കും

അത്താനിയില്‍ നിന്നും ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മഹേഷ് കുമ്മത്തല്ലിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലേങ്കില്‍ രാജിവെയ്ക്കുമെന്നാണ് മന്ത്രിയായ രമേശ് ജാര്‍ഖിഹോളിയുടെ വെല്ലുവിളി. കുമ്മത്തല്ലിയെ പരിഗണിച്ചില്ലേങ്കില്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുമെന്ന് ജാര്‍ഖിഹോളി പറഞ്ഞു.

 അധികാരത്തിലേറിയത്

അധികാരത്തിലേറിയത്

ബിജെപി കര്‍ണാടകത്തില്‍ അധികാരത്തിലേറിയത് കുമ്മത്തല്ലിയുടെ കൂടി ശ്രമത്തിന്‍റെ ഫലമായാണ്. കുമ്മത്തല്ലിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം. അനീതി പാടില്ല. ഞാന്‍ കുമ്മത്തല്ലിയോട് അനീതി ചെയ്തെന്ന് അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കും ജാര്‍ഖിഹോളി വ്യക്തമാക്കി.

 അടിച്ചുവാരാന്‍ വരെ തയ്യാര്‍

അടിച്ചുവാരാന്‍ വരെ തയ്യാര്‍

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുമ്മത്തല്ലി നേരത്തേ പരസ്യമായി രംഗത്തെത്തിയിരുന്നു.
ബിജെപി ഓഫീസ് അടിച്ചുവാരുന്നത് ഉള്‍പ്പെടെ യെഡിയൂരപ്പ നല്‍കുന്ന എന്ത് പണിയും ചെയ്യാമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കരുതെന്ന് മാത്രമാണ് ആവശ്യം എന്നുമായിരുന്നു കുമ്മത്തല്ലി ആവശ്യപ്പെട്ടത്.

 ലിംഗായത്ത് അംഗം

ലിംഗായത്ത് അംഗം

പ്രാദേശിക -സാമുദായിക സന്തുലനം നിലനിര്‍ത്തുന്നതിനാണ് കുമ്മത്തല്ലിയെ ഒഴിവാക്കിയതെന്നായിരുന്നു യെഡിയൂരപ്പയുടെ വിശദീകരണം. നേര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള നേതാവായ കുമ്മത്തി ലിംഗായത്ത് സമുദായാംഗമാണ്.

 കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും കുമ്മത്തല്ലിയെ പരിഗണിച്ചില്ലെന്നത് കൂറുമാറിയെത്തിയവര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കുമ്മത്തല്ലിയെ പരിഗണിച്ചാല്‍ നേര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ ബിജെപി നേതാക്കള്‍ പാര്‍ട്ടി വിടുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്.

 ആവശ്യം ന്യായം

ആവശ്യം ന്യായം

അതിനിടെ വിഷയത്തില്‍ പ്രതികരിച്ച് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ രംഗത്തെത്തി. ഒരാളെ മാത്രം പുറത്ത് നിര്‍ത്തിയെന്നത് അംഗീകരിക്കില്ലെന്ന കൂറുമാറിയെത്തിയവരുടെ വാദം ന്യായമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ തിരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും അശ്വത് നാരായണന്‍ പറഞ്ഞു.

 ദില്ലിയിലേക്ക്

ദില്ലിയിലേക്ക്

അതേസമയം മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ ദില്ലിയില്‍ ദേശീയ നേതൃത്വത്തിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍. മുന്‍ മുഖ്യന്‍ കൂടിയായ ജഗദീഷ് ഷെട്ടാറിന്‍റെ വസതിയില്‍ യോഗം ചേര്‍ന്ന് 15 എംഎല്‍എമാരാണ് മന്ത്രിസ്ഥാനത്തില്‍ നിന്നും തഴയപ്പെട്ടത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ നേതൃത്വത്തെ കാണാന്‍ ഒരുങ്ങുന്നത്.

വിമര്‍ശനം

വിമര്‍ശനം

യെഡിയൂരപ്പയുടെ പ്രായം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.പ്രായ മാനദണ്ഡങ്ങള്‍ മറികടന്നാണ് യെഡിയൂരപ്പയെ കേന്ദ്ര നേതൃത്വം വീണ്ടും മുഖ്യമന്ത്രിയാക്കിയതെന്നും ഇവര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

English summary
Ramesh Jarkiholi threaten's to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X