Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്‍റെ പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തു; രാംഗഡിലെ മിന്നും വിജയം മികച്ച ഉദാഹരണമെന്ന് കോണ്‍ഗ്രസ്

ദില്ലി: പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വേതന പരിപാടി ജനം ഏറ്റെടുത്തുവെന്നതിന്‍റെ ഉദാഹരണമാണ് രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ദാരിദ്രവം വിശപ്പും ഇല്ലാതാക്കാന്‍ പാവപ്പെട്ടവര്‍ക്കെല്ലാം മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം രാഹുല്‍ ഗാന്ധി നടത്തിയത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ സംഘടിപ്പിച്ച റായിലിയിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം. പിന്നീട് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും അദ്ദേഹം വാഗ്ദാനം ആവര്‍ത്തിച്ചു. അതേസമയം ബിജെപി ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ ഈ പ്രഖ്യാപനത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് രംഗഡിലെ തിരഞ്ഞെടുപ്പ് വിജയം രാഹുലിന്‍റെ പ്രഖ്യാപനത്തിനുള്ള അംഗീകാരമെന്ന് കോണ്‍ഗ്രസ് അവകശാപ്പെടുന്നത്.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

രാഹുലിന്‍റെ മിനിമം വേതന പരിപാടിക്കെതിരെ ബിജെപി രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം കരസ്ഥമാക്കുന്നത്. രാഹുലിന്‍റെ മിനിമം വേതന പരിപാടി ജനം ഏറ്റെടുത്തു എന്നതിന്‍റെ തെളിവാണ് ഈ വിജയമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.

ഷഫിയ സുബൈര്‍ ഖാന്‍

ഷഫിയ സുബൈര്‍ ഖാന്‍

ബിഎസ്പിയുടെ സിറ്റിങ് സീറ്റായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷഫിയ സുബൈര്‍ ഖാന്‍ 1228 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം തിരിച്ചു പിടിച്ചത്. വലിയ വിജയ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. സുഖ് വന്ത് സിങ്ങായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

ബിഎസ്പി മൂന്നാംസ്ഥാനത്ത്

ബിഎസ്പി മൂന്നാംസ്ഥാനത്ത്

ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് രാംഗഡ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. അതേസമയം സിറ്റിങ് മണ്ഡലത്തില്‍ ബിഎസ്പി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി നട്വര്‍ സിങ്ങിന്‍റെ മകന്‍ ജഗത് സിങ്ങായിരുന്നു ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥി.

അംഗബലം 100 ആയി

അംഗബലം 100 ആയി

23745 വോട്ടുകള്‍ മാത്രമാണ് ജസ്വന്ത് സിങിന് നേടാന്‍ കഴിഞ്ഞത്. രാംഗഡ് മണ്ഡലത്തിലെ വിജയത്തോടെ രാജസ്ഥാന്‍ നിയമസഭയില്ഡ‍ കോണ്‍ഗ്രസിന്‍റെ അംഗബലം 100 ആയി. 200 അംഗ സഭയില്‍ തനിച്ചുള്ള ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ മാത്രം കുറവാണ് ഉള്ളത്.

അംഗീകാരം

അംഗീകാരം

രാംഗഡിലെ വിജയം രാഹുല്‍ ഗാന്ധിയുടെ മിനിമം വേതന പ്രഖ്യാനത്തിനുള്ള അംഗീകാരമെന്ന് ഉയര്‍ത്തിക്കാട്ടുന്നതിലൂടെ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയിലും പ്രഖ്യാപനം ഇടംപിടിച്ചേക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ലോകത്ത് ഒരിടത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നാണ് രാഹുല്‍‌ അവകാശപ്പെട്ടത്.

മടങ്ങിപ്പോക്ക്

മടങ്ങിപ്പോക്ക്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ വാഗ്ദാനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ കാണുന്നത്. യുപിഎ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നു.

ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ പദ്ധതികള്‍

ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ പദ്ധതികള്‍

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യവാകാശ നിയമം, വിവരാവകാശ നിയമം തുടങ്ങി സാമൂഹിക ക്ഷേമത്തിനായി വിപ്ലവകരമായ പല പദ്ധതികളും ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ കാലത്തും രണ്ടാം യുപിഎ സര്‍ക്കാറിന്‍റെ കാലത്തും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം ജനപ്രിയ പദ്ധതികളുടെ തുടര്‍ച്ചയാണ് മിനിമം വേതന പരിപാടിയിലൂടെ രാഹുല്‍ ഉദ്ദേശിക്കുന്നത്.

40 ശതമാനം ആളുകൾ

40 ശതമാനം ആളുകൾ

വാദ്ഗാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ രാഹുൽ ഗാന്ധി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പട്ടിക പുറത്തിറങ്ങും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ജന സംഖ്യയിലെ 40 ശതമാനം ആളുകൾ മിനിമം വേതനം പദ്ധതിയുടെ കീഴിൽ വരുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.

ചിദംബരം അവകാശപ്പെട്ടത്

ചിദംബരം അവകാശപ്പെട്ടത്

രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ചരിത്രപരമാണെന്നായിരുന്നു മുൻ കേന്ദ്രധനമന്ത്രി പി ചിദംബരം പ്രതികരിച്ചത്. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2004നും 2014നും ഇടയിൽ രാജ്യത്തെ 14 കോടി ജനങ്ങളെയാണ് ദാരിദ്രത്തിൽ നിന്നും കരകയറ്റിയത്. 2019ൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ ദാരിദ്രം തുടച്ചുനീക്കാനാകുമെന്നാണ് ചിദംബരം അവകാശപ്പെട്ടു.

വിമര്‍ശനം

വിമര്‍ശനം

അതേസമയം, രാഹുല്‍ ഗാന്ധിയുടെ മിനിമം വേതന പരിപാടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. ഇന്ധിരാ ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെയുള്ള പൊള്ളത്തരമായ വാഗ്ദാനമാണ് രാഹുലിന്‍റെ മിനിമം വേതന പ്രഖ്യാപനമാണെന്നായിരുന്നു മായാവതി അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+