Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് ചെറുകുരി രാമോജി റാവു ജനിച്ചത്. നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.

ramoji

പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു .ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു.1983ലാണ് ഈ ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കുന്നത്.

മാർഗദർശി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി നെറ്റ്‌വർക്ക്, രമാദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്‌സ്, കലാഞ്ജലി എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടേയും റാമോജി റാവുവിന്റേതാണ്.ആന്ധ്രാപ്രദേശിലെ ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+