കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് നൂറ്റാണ്ട് നീണ്ട പാസ്വാന്റെ രാഷ്ട്രീയ ജീവിതം: ഉന്നം പിഴയ്ക്കാത്ത രാഷ്ട്രീയ നേതാവ്

Google Oneindia Malayalam News

പട്ന: അഞ്ച് പതിറ്റാണ്ടിലധികമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന നേതാവാണ് രാം വിലാസ് പാസ്വാൻ സമുന്നതരായ രാജ്യത്തെ ദളിത് നേതാക്കളിൽ ഒരാളാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും എൽജെപി സ്ഥാപകനുമായ രാംവിലാസ് പാസ്വാൻ അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദില്ലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രാം വിലാസ് പാസ്വാന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയയായി ആശുപത്രിയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം സംഭവിക്കുന്നത്. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം പ്രഖ്യാപിച്ചത്.

നബന്ന ചലോ മാർച്ച് സംഘർഷഭരിതം: ദൃശ്യങ്ങൾ പരിശോധിച്ച് മമത, നൂറോളം ബിജെപി പ്രവർത്തകർക്ക് പരിക്ക്!! നബന്ന ചലോ മാർച്ച് സംഘർഷഭരിതം: ദൃശ്യങ്ങൾ പരിശോധിച്ച് മമത, നൂറോളം ബിജെപി പ്രവർത്തകർക്ക് പരിക്ക്!!

രാഷ്ട്രീയത്തിൽ കന്നിയങ്കം...

രാഷ്ട്രീയത്തിൽ കന്നിയങ്കം...

രാഷ്ട്രീയത്തിൽ കന്നിയങ്കം...

1969ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി അംഗമായിട്ടാണ് രാം വിലാസ് പാസ്വാനെന്ന സമുന്നതനായ നേതാവിന്റെ രാഷ്ട്രീയ പ്രവേശനം. 23ാം വയസ്സിൽ വിദ്യാർത്ഥിയായിരിക്കെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. നിലവിൽ ഇന്ത്യയിൽ ലോക്സഭയിലോ നിയമസഭയിലോ അംഗമാകാൻ ആവശ്യമായ പ്രായം 25 ആണെന്നിരിക്കെയാണ് പാസ്വാൻ 23ാം വയസ്സിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതേ വർഷം തന്നെയാണ് പാസ്വാൻ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നതും നിയമസഭയിൽ ഇടംനേടുന്നതും. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരായ പ്രതിഷേധത്തിലും പാസ്വാൻ പങ്കെടുത്തിരുന്നു. ഇതോടെ അടിയന്തരാവസ്ഥക്കാലത്ത് തടവിൽ അടയ്ക്കപ്പെട്ട പാസ്വാൻ രണ്ട് വർഷത്തിന് ശേഷമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിനിടെ 1974ൽ ലോക്ദളിന്റെ ജനറൽ സെക്രട്ടറി പദത്തിലെത്തുകയും ചെയ്തിരുന്നു.

ഗിന്നസ് റെക്കോർഡ്

ഗിന്നസ് റെക്കോർഡ്


ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാജിപ്പൂരിൽ നിന്ന് മത്സരിച്ച പാസ്വാൻ 4.24 ലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത്. ഇത് ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കുകയായും ചെയ്തിരുന്നു. 1980 മുതൽ 2004 വരെയുള്ള കാലയളവിൽ രാഷ്ട്രീയത്തിൽ സജീവമായി നിന്നിരുന്ന പാസ്വാനെത്തേടിയെത്തിയത് തുടർച്ചയായ വിജയങ്ങളാണ്. പാസ്വാൻ 1983ൽ ആരംഭിച്ച ദളിത് സേനയ്ക്ക് ദളിത് വിഭാഗങ്ങൾക്കിടയിൽ ചെറിയ കാലം കൊണ്ട് തന്നെ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. തുടർന്ന് 1989ൽ തന്നെ കേന്ദ്ര മന്ത്രിസഭയിലും പാസ്വാൻ ഇടം നേടിയിരുന്നു. വിപി സിംഗ് മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയും തുടർന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രിയും ആയിരുന്നിട്ടുണ്ട്. പാസ്വാൻ 1996ൽ റെയിൽവേ മന്ത്രിയായിരുന്നിട്ടുമുണ്ട്. പിന്നീട് 2000ലാണ് പാസ്വാൻ ജനതാദളിൽ നിന്ന് രാജിവെക്കുന്നത്.

 പാർട്ടിയുടെ തുടക്കം

പാർട്ടിയുടെ തുടക്കം

2000ലാണ് ബിഹാറിൽ രാംവിലാസ് പാസ്വാൻ ലോക് ജനശക്തി പാർട്ടി രൂപീകരിക്കുന്നത്. ജനതാ ദൾ യൂണൈറ്റഡിൽ നിന്ന് രാജിവെച്ചതോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. സംസ്ഥാനത്തെ ദളിത് വിഭാഗങ്ങൾക്കിടയിൽ നിർണ്ണായക സ്വാധീനമുണ്ടാക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞിരുന്നു. നടനും രാഷ്ട്രീയ നേതാവുമായ ചിരാഗ് പാസ്വാനായിരുന്നു പാർട്ടിയുടെ പ്രസിഡന്റ്.

എൻഡിഎ വിട്ടത്

എൻഡിഎ വിട്ടത്

രാവിലാസ് പാസ്വാനൊപ്പം സഹോദരൻ രാം ചന്ദ്ര പാസ്വാൻ, ക്യാപ്റ്റൻ ജെയ് നാരായണ പ്രസാദ് നിഷാദ്, രമേശ് ജിഗജിനാഗി എന്നിവരും പാർട്ടിയിൽ ചേർന്നിരുന്നു. 2004ൽ എൽജെപി പാസ്വാന്റെ പാർട്ടി യുപിഎയ്ക്കൊപ്പം ചേർന്നിരുന്നു. ഇതോടെ മന്ത്രിപദവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീട് എൻഡിഎയിൽ ചേർന്നെങ്കിലും 2002ലെ ഗുജറാത്ത് കലാപകാലത്ത് എൻഡിഎ വിടുകയും ചെയ്തിരുന്നു.

 എൻഡിഎയുമായി ബാന്ധവം

എൻഡിഎയുമായി ബാന്ധവം

എൻഡിഎയിൽ ചേർന്നതിന് പിന്നാലെ നരേന്ദ്രമോദിയുമായി അടുപ്പം സൃഷ്ടിക്കുകയും ചെയ്തു. 2002ൽ ഗുജറാത്ത് കലാപത്തെ തുടർന്ന് പാർട്ടി വിട്ട പാസ്വാൻ 2009ൽ എൻഡിഎയിലേക്ക് തന്നെ മടങ്ങിയെത്തുകയും ചെയ്തു. ഇത് ബിഹാർ രാഷ്ട്രീയത്തിലും വഴിത്തിരിവ് വഴിയൊരുക്കിയിരുന്നു. 2014ലെ ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപിയും എൽജെപിയും ഒരുപോലെ നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പാസ്വാന് മന്ത്രി സ്ഥാനവും ലഭിച്ചിരുന്നു. എൻഡിഎയിലെത്തുന്ന ആദ്യ ദളിത് നേതാവെന്ന നേട്ടത്തിന് പുറമേ പിന്നീട് എൻഡിഎയുടെ ദളിത് മുഖമായിട്ടാണ് പിൽക്കാലത്ത് പാസ്വാൻ അറിയപ്പെട്ടത്.

രാംവിലാസ് പാസ്വാനെക്കുറിച്ച് കൂടുതലറിയാം...

English summary
Ramvilas paswan: A leader who is active in Indian politics for last five decade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X