Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഭോക്തൃ വകുപ്പ് രാംവിലാസ് പാസ്വാന്.... എന്‍ഡിഎയുടെ ദളിത് മുഖത്തിന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം!!

ദില്ലി: മോദി മന്ത്രിസഭയില്‍ രണ്ടാമൂഴത്തിന് രാംവിലാസ് പാസ്വാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പാസ്വാന് ഉപഭോക്തൃ വകുപ്പിന്റെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും ചുമതലയാണ് ലഭിച്ചത്. മോദി മന്ത്രിസഭയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് പാസ്വാന്‍ മന്ത്രിയാവുന്നത്. ആറ് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നേട്ടം പാസ്വാനുണ്ട്.

അതേസമയം ക്യാബിനറ്റ് പദവിയോടെ തന്നെയാണ് പാസ്വാന്റെ മന്ത്രിസ്ഥാനം. ആദ്യ മോദി സര്‍ക്കാരിലും ഇതേ വകുപ്പ് തന്നെയായിരുന്നു പാസ്വാന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കല്‍ മോദി തുറന്ന് എതിര്‍ത്തിരുന്ന പാസ്വാന്‍ ഇന്ന് മോദിയുടെ ഏറ്റവും വലിയ വിശ്വസ്തനായി മാറിയിരിക്കുകയാണ്. എന്‍ഡിഎ ദളിത് വിഷയങ്ങളില്‍ അടക്കം പ്രതിരോധത്തിലായപ്പോഴും സര്‍ക്കാരിനൊപ്പം ഉറച്ച് നിന്നതിലുള്ള നേട്ടം കൂടിയാണ് പാസ്വാന് ലഭിച്ചിരിക്കുന്നത്.

പാസ്വാന്റെ വളര്‍ച്ച

പാസ്വാന്റെ വളര്‍ച്ച

അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദളിത് സമത്വത്തിന്റെയും മുന്‍നിരയില്‍ നിന്നാണ് പാസ്വാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നത്. 1969ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. അതേ വര്‍ഷം ബീഹാര്‍ നിയമസഭയിലേക്ക് പാസ്വാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതേ കാലയളവില്‍ പാസ്വാന്‍ ജയപ്രകാശ് നാരായണനുമായി അടുപ്പമുണ്ടാക്കി. ഇത് സോഷ്യലിസ്റ്റ് എന്ന രീതിയിലും അദ്ദേഹത്തിന് ഗുണം ചെയ്തു. അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധത്തില്‍ പാസ്വാനും പങ്കാളിയായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മാറ്റിമറിച്ചത്.

തടവിലെ ജീവിതം

തടവിലെ ജീവിതം

1974ല്‍ പാസ്വാന്‍ ലോക്ദളിന്റെ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ചിരുന്നു. അടിയന്തരാവസ്ഥകാലത്തെ പോരാട്ടങ്ങളുടെ ഫലമായി പാസ്വാന്‍ തടവിലാക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് പിന്നീട് പുറത്തിറങ്ങുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് പാസ്വാന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഗിന്നസ് റെക്കോര്‍ഡായിരുന്നു പാസ്വാനെ കാത്തിരുന്നത്. 4.24 ലക്ഷം വോട്ടുകള്‍ക്കാണ് ഹാജിപൂരില്‍ നിന്ന് അദ്ദേഹം റെക്കോര്‍ഡ് വിജയം നേടിയത്.

2004 വരെ വിജയങ്ങള്‍

2004 വരെ വിജയങ്ങള്‍

1980 മുതല്‍ 2004 വരെ തുടര്‍ ജയങ്ങളാണ് പാസ്വാന് പിന്നീട് ഉണ്ടായത്. 2009ല്‍ ആദ്യമായി പാസ്വാന്‍ തോല്‍വി അറിയുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമുന്നത സ്ഥാനം പാസ്വാന് ലഭിച്ചതും ഈ വിജയങ്ങളിലൂടെയാണ്. 1983ല്‍ പാസ്വാന്‍ രൂപീകരിച്ച ദളിത് സേന വലിയ സ്വാധീനം ദളിതുകള്‍ക്കിടയില്‍ ചെലുത്തിയിരുന്നു. 1989ലാണ് പാസ്വാന്‍ ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്. വിപി സിംഗ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പാണ് പാസ്വാന്‍ കൈകാര്യം ചെയ്തത്. 1996ല്‍ അദ്ദേഹം റെയില്‍വേ മന്ത്രി പദത്തിലെത്തി. പിന്നീട് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മന്ത്രിയായും തിളങ്ങിയിരുന്നു.

ജനതാദളിലെ രാജി

ജനതാദളിലെ രാജി

ജനതാദളില്‍ നിന്ന് 2000ത്തിന്റെ തുടക്കത്തില്‍ തന്നെ പാസ്വാന്‍ രാജിവെച്ചു. തുടര്‍ന്നാണ് അദ്ദേഹം ലോക് ജനശക്തി പാര്‍ട്ടി രൂപീകരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നോക്ക വിഭാഗക്കാരുടെ വിശ്വാസം നേടി എല്‍ജെപി ശക്തിപ്പെടുന്നതാണ് പിന്നീട് കണ്ടത്. 2004ല്‍ പാസ്വാന്റെ പാര്‍ട്ടി യുപിഎയുടെ ഭാഗമായി. 2009ല്‍ ബദല്‍ ശക്തിയാവാനുള്ള അദ്ദേഹത്തിന്റെ ശ്രമം വന്‍ തിരിച്ചടിയായി. തുടര്‍ന്ന് 2014ലാണ് അദ്ദേഹം വീണ്ടും എന്‍ഡിഎയില്‍ എത്തി. എന്‍ഡിഎയ്‌ക്കൊപ്പം അഞ്ച് വര്‍ഷം ഭരിച്ച പാസ്വാന്‍ രണ്ട് വിഭാഗത്തോടും എതിര്‍പ്പില്ലാത്തയാളാണ്. യുപിഎ സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിപദവും ലഭിച്ചിരുന്നു.

മോദിയോട് അകലുന്നതും അടുക്കുന്നതും

മോദിയോട് അകലുന്നതും അടുക്കുന്നതും

മോദിയുമായി അകലുകയും അടുക്കുകയും ചെയ്ത നേതാവാണ് പാസ്വാന്‍. 2002ല്‍ ഗുജറാത്ത് കലാപകാലത്ത് എന്‍ഡിഎ വിട്ടതും പാസ്വാനെ വ്യത്യസ്തനാക്കിയിരുന്നു.എന്‍ഡിഎയില്‍ എത്തുന്ന ആദ്യ ദളിത് നേതാവെന്ന നേട്ടവും പാസ്വാനുള്ളതാണ്. പതിയെ അദ്ദേഹം മോദിയുമായി അടുക്കുന്നതാണ് കണ്ടത്. 2014ല്‍ മോദി തരംഗത്തിനൊപ്പം എല്‍ജെപിയും നേട്ടമുണ്ടാക്കി. പാസ്വാന്‍ മന്ത്രിയാവുകയും ചെയ്തു. എന്‍ഡിഎയുടെ ദളിത് മുഖമായിട്ടാണ് പാസ്വാന്‍ അറിയപ്പെടുന്നത്. ഇക്കാലയളവില്‍ മോദിയുടെ ഏറ്റവും അടുപ്പക്കാരനായി പാസ്വാന്‍ മാറുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+