കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ ആഗ്രഹം ബാക്കി വെച്ച് പസ്വാൻ മടങ്ങി': 1977ൽ സൃഷ്ടിച്ചത് ഗിന്നസ് റെക്കോർഡ്

Google Oneindia Malayalam News

പട്ന: ബിഹാർ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ സ്വന്തം ഗിന്നസ് റെക്കോർഡ് തന്നെ തിരുത്തിയെഴുാതാനുള്ള ആഗ്രഹം അവശേഷിപ്പിച്ചാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പസ്വാൻ വിടവാങ്ങുന്നത്. 1977ൽ 23ാം വയസ്സിൽ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ലോകറെക്കോർഡ് കുറിച്ചുകൊണ്ട് പാസ്വാൻ ഇന്ത്യൻ പാർലമെന്റിലേക്കെത്തുന്നത്. 4.24 ലക്ഷം വോട്ടുകൾ നേടി ഗിന്നസ് റെക്കോർഡ് നേടിക്കൊണ്ടാണ് പസ്വാൻ അന്ന് വിജയിച്ചത്. ലോകത്ത് ഒരു രാഷ്ട്രീയ നേതാവ് നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് അത്. ബിഹാറിലെ ഹാജിപൂരാണ് പസ്വാന് റെക്കോർഡ് സമ്മാനിക്കുന്നത്.

രാജ്യത്തിന് ഒരിക്കലും നികത്താനാകാത്ത ശൂന്യത, പാസ്വാനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുംരാജ്യത്തിന് ഒരിക്കലും നികത്താനാകാത്ത ശൂന്യത, പാസ്വാനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

എന്നാൽ 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പിവി നരസിംഹ റാവു അഞ്ച് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊണ്ട് പസ്വാന്റെ റെക്കോർഡ് ഭേദിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ നന്ദ്യാലിൽ നിന്നായിരുന്നു റാവു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തിരുന്നു. റാവു സൃഷ്ടിച്ച റെക്കോർഡ് ഹാജിപൂർ മണ്ഡലത്തിൽ നിന്ന് 2014ലെ തിരഞ്ഞെടുപ്പിൽ ഭേദിക്കാനാവുമെന്നാണ് പസ്വാൻ പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയോടെ വലിയ ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്ന് പസ്വാൻ മാധ്യമപ്രവർത്തകരോട് ഒരിക്കൽ പറയുകയും ചെയ്തിരുന്നു.

-ramvilaspaswan-16

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദില്ലിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രാം വിലാസ് പാസ്വാന്റെ അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഒരാഴ്ചയയായി ആശുപത്രിയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം സംഭവിക്കുന്നത്. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം പ്രഖ്യാപിച്ചത്.

രാംവിലാസ് പസ്വാനെക്കുറിച്ച് നിങ്ങളറിയേണ്ടത്...

Recommended Video

cmsvideo
Union Minister Ram Vilas Paswan Passes Away

English summary
Ramvilas Paswan left his dream to break world record in Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X