നടി രമ്യ മാപ്പ് പറഞ്ഞു;
ബാംഗ്ലൂര്‍: കോണ്‍ഗ്രസ് എം എല്‍ എയും സിനിമാ നടനുമായ അംബരീഷുമായി ഉണ്ടായ വിവാദത്തില്‍ നടി രമ്യ മാപ്പ് പറഞ്ഞു. മാണ്ഡ്യ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എം പിയാണ് സാന്‍ഡല്‍വുഡ് ക്വീന്‍ എന്നറിയപ്പെടുന്ന ഗ്ലാമര്‍ റാണി രമ്യ.
അംബരീഷിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് തന്റെ അച്ഛനും എസ് എം കൃഷ്ണയും ചേര്‍ന്നാണ് എന്ന രമ്യയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് രമ്യ മാപ്പ് പറഞ്ഞത്. താന്‍ പറഞ്ഞത് അങ്ങനെയല്ല എന്നും ജനതാദളില്‍ നിന്നും അംബരീഷിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് തന്റെ അച്ഛനും എസ് എം കൃഷ്ണയുമാണ് എന്നുമാണ് രമ്യ പറയുന്നത്.

രമ്യയുടെ പ്രസ്താവന അംബരീഷിന്റെ ആരാധകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആ പശ്ചാത്തലത്തിലാണ് അംബരീഷിന്റെ ആരാധകരോട് രമ്യ മാപ്പ് പറഞ്ഞത്. അംബരീഷ് തന്റെ രാഷ്ട്രീയഗുരു ആണെന്നും അദ്ദേഹത്തെ അപമാനിക്കാന്‍ താന്‍ ഒരിക്കലും തയ്യാറാകില്ല എന്നും രമ്യ പറഞ്ഞു.
പാര്‍ട്ടിക്കുളളിലെ സ്വാര്‍ഥ താല്പര്യക്കാരാണ് തനിക്കെതിരെ കളിക്കുന്നതെന്ന് രമ്യ കുറ്റപ്പെടുത്തി. നിക്ഷിപ്ത താല്പര്യക്കാരാണ് എന്റെ പ്രസ്താവന വിവാദമാക്കിയത്. മാണ്ഡ്യയില്‍ നിന്നും വീണ്ടും മത്സരിക്കുമോ എന്ന് പ്രഖ്യാപിച്ചിട്ടില്ല. അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് ജനതാദളിലെ സി എസ് പുട്ടരാജുവിനെ തോല്പിച്ച രമ്യ പതിനഞ്ചാം പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായത്.
-
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
‘മത്സരാർത്തി’കളായി നേതാക്കൾ, പാർട്ടി വിട്ട് പ്രവർത്തകർ; ആയിരത്തോളം എൻസിപി പ്രവർത്തകർ മാണി ഗ്രൂപ്പിലേക്ക് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
മന്ത്രിയുടേത് ‘തറ’ സ്വഭാവം! ഗണേഷ് കുമാർ സർക്കാരിന് അപമാനമെന്ന് വെള്ളാപ്പള്ളി -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ











Click it and Unblock the Notifications