കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്... പിറകേ 10,000 കോടിയുടെ മാനനഷ്ടക്കേസും വരുന്നു

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗത്തിന്റെ മേധാവിയാണ് നടിയും മുന്‍ എംപിയും ആയ ദിവ്യ സ്പന്ദന. രമ്യ എന്ന പേരിലും ദിവ്യ അറിയപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് രമ്യ രംഗത്ത് വന്നതോടെ ആയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വലംകൈ ആണ് രമ്യ.

കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടുകര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടു

കശ്മീരിലും ബിജെപിക്ക് തിരിച്ചടി; പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!! ദേശീയ ട്രെന്‍ഡ് മാറുന്നുകശ്മീരിലും ബിജെപിക്ക് തിരിച്ചടി; പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!! ദേശീയ ട്രെന്‍ഡ് മാറുന്നു

എന്നാല്‍ ഇപ്പോള്‍ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി നപേന്ദ്ര മോദിയുടെ ഒരു ഫോട്ടോഷോപ്പ് ചിത്രം ട്വീറ്റ് ചെയ്തതാണ് രമ്യക്ക് വിനയായത്.

കര്‍ണാടകക്കാരിയായ രമ്യക്കെതിരെ കേസ് എടുത്തിട്ടുള്ളത് ലഖ്‌നൗവില്‍ ആണ്. ഗോമതി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ ്അഭിഭാഷകന്‍ പുറത്ത് വിട്ടിട്ടുണ്ട്. രമ്യയ്‌ക്കെതിരെ പതിനായിരം കോടി രൂപയുടെ മാനഷ്ടക്കേസും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ചോര്‍ പിഎം ചുപ് ഹേ....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഫോട്ടോഷോപ്പ് ചിത്രം ആയിരുന്നു ദിവ്യ സ്പന്ദന എന്ന രമ്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തന്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ നരേന്ദ്ര മോദി 'ചോര്‍' എന്ന് എഴുതുന്നതാണ് ചിത്രം. ചോര്‍ എന്ന് വച്ചാല്‍ കള്ളന്‍.

ബിജെപിയുടെ പ്രതിഷേധം

ബിജെപിയുടെ പ്രതിഷേധം

പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അപമാനിച്ചതിനെതിരെ ബിജെപി അതി ശക്തമായി രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ രമ്യക്കെതിരേയും കോണ്‍ഗ്രസ്സിനെതിരേയും രോഷം ഉയര്‍ന്നു. പക്ഷേ, അതുകൊണ്ടൊന്നും ട്വീറ്റ് പിന്‍വലിക്കാന്‍ രമ്യ തയ്യാറായില്ല.

ഉത്തര്‍ പ്രദേശില്‍ നിന്ന് ഒരു കേസ്

ഉത്തര്‍ പ്രദേശില്‍ നിന്ന് ഒരു കേസ്

ഉത്തര്‍ പ്രദേശിലെ ഗോമതിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ആണ് രമ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് ആണ് പരാതിക്കാരന്‍. താന്‍ പലതവണ ആവശ്യപ്പെട്ടിട്ടും രമ്യ ട്വീറ്റ് പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നാണ് റിസ്വാന്‍ അഹമ്മദ് പറയുന്നത്.

രാജ്യദ്രോഹക്കുറ്റം

ഐടി ആക്ടിന്റെ 67-ാം വകുപ്പ് പ്രകാരവും ഐപിസി 124 എ പ്രകാരവും ആണ് കേസ് എടുത്തിട്ടുള്ളത്. ഐപിസി 124 എ രാജ്യദ്രോഹക്കുറ്റം ആണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് റിസ്വാന്‍ അഹമ്മദ് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസ് കൊടുത്തതുകൊണ്ട് കാര്യമില്ല, ബിജെപി ഇതിനെ ശക്തിമായി പിന്തുടരണം എന്നും റിസ്വാന്‍ അഹമ്മദ് ആവശ്യപ്പെടുന്നുണ്ട്.

ആര്‍എസ്എസ്സും ബിജെപിയും അല്ല

ആര്‍എസ്എസ്സും ബിജെപിയും അല്ല

തനിക്ക് ആര്‍എസ്എസ്സുമായോ ബിജെപിയുമായോ ഒരു ബന്ധവും ഇല്ലെന്നും സയ്യിദ് റിസ്വാന്‍ അഹമ്മദ് പറയുന്നുണ്ട്. സൈബര്‍ ആക്രമണം നടന്നിട്ടുള്ളത് ഇന്ത്യന്‍ റിപ്പബ്ലിക്ക് നേരേയും അതിന്റെ പ്രധാനമന്ത്രിക്ക് നേരേയും ആണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

പതിനായിരം കോടിയുടെ മാനനഷ്ടക്കേസ്

പതിനായിരം കോടിയുടെ മാനനഷ്ടക്കേസ്

ഇതുകൂടാതെ രമ്യക്കെതിരെ മറ്റൊരു നീക്കവും നടക്കുന്നുണ്ട്. പതിനായിരം കോടി രൂപയുടെ സിവില്‍ മാനനഷ്ടക്കേസ് കൊടുക്കാനാണ് നീക്കം. വൈഭോര്‍ ആനന്ദ് എന്ന വ്യക്തി ആണ് ഇത്തരം ഒരു കേസുമായി മുന്നോട്ട് വരുന്നത്. പക്ഷേ, അങ്ങനെ ഒരു കേസ് കൊടുക്കല്‍ എളുപ്പമല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ആയരം കോടി കെട്ടിവയ്ക്കണം

ആയരം കോടി കെട്ടിവയ്ക്കണം

സിവില്‍ മാനനഷ്ടക്കേസുകളില്‍, മാനനഷ്ടത്തിന് ആവശ്യപ്പെടുന്നതുകയുടെ 10 ശതമാനം ഹര്‍ജിക്കാരന്‍ കെട്ടിവയ്ക്കണം എന്നാണ് നിമയം. അതുകൊണ്ട് തന്നെ രമ്യക്കെതിരെ പതിനായിരം കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുകയാണെങ്കില്‍, ആയിരം കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.

ക്രൗഡ് ഫണ്ടിങ്

ക്രൗഡ് ഫണ്ടിങ്

എന്നാല്‍ ഇതിനും വൈഭോര്‍ ആനന്ദ് ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. ക്രൗഡ് ഫണ്ടിങ് വഴി ഇതിനുള്ള പണം കണ്ടെത്താനാണ് ആനന്ദിന്റെ നീക്കം. ആനന്ദിനെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കണം എന്ന് ഇപ്പോള്‍ പരാതി നല്‍കിയ അഭിഭാഷകനും ആവശ്യപ്പെടുന്നുണ്ട്.

ദിവ്യ സ്പന്ദന ട്വീറ്റ് പിന്‍വലിച്ചാല്‍ കേസുമായി മുന്നോട്ട് പോകില്ലെന്നാണ് ആനന്ദ് വ്യക്തമാക്കിയിട്ടുള്ളത്.

English summary
Ramya booked for sedition for Tweeting Photoshop image of PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X