രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, ചാണ്ടി ഉമ്മന്‍ ഉപസമിതി ചെയര്‍മാന്‍
ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ് എം പിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. 10 ജനറല്‍ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങിയ ഭാരവാഹി പട്ടികയ്ക്കാണ് കോണ്‍ഗ്രസ് നേതൃത്വം അംഗീകാരം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിദ്യ ബാലകൃഷ്ണന്‍, പി എന്‍ വൈശാഖ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരാകും. ചാണ്ടി ഉമ്മനെ ഉപസമിതി ചെയര്‍മാനായി തെരഞ്ഞെടുത്തിട്ടുണ്ട്.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ സംഘടനയോട് ചേര്‍ത്തു നിര്‍ത്തുക എന്നതാണ് ചാണ്ടി ഉമ്മന്‍ അധ്യക്ഷനായ റീച്ച് ഔട്ട് സെല്‍ എന്ന സമിതിയുടെ ചുമതല. ഒമ്പത് ജോയിന്റ് സെക്രട്ടറിമാരാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അംഗീകരിച്ചു. ആലത്തൂരില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ രമ്യ ഹരിദാസ് രാഹുല്‍ ഗാന്ധി ആറ് വര്‍ഷം മുന്‍പ് നടത്തിയ ടാലന്റ് ഹണ്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്.

കെ എസ് യുവിലൂടെ പ്രവര്‍ത്തനം തുടങ്ങിയ രമ്യ ഹരിദാസ് ശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായിരുന്നു. ഗാന്ധിയന്‍ ഡോ. പി വി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാ പരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആദിവാസി - ദളിത് സമരങ്ങളില്‍ രമ്യ ഹരിദാസ് ഭാഗമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ - ഓര്‍ഡിനേറ്റര്‍ ആയിരിക്കെയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പദത്തില്‍ എത്തിയിരിക്കുന്നത്.
2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി കെ ബിജുവിനെ തോല്‍പിച്ചാണ് രമ്യ ഹരിദാസ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനാണ് ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് സംഘടനാ രംഗത്ത് നേരത്തെ ഉള്ള ചാണ്ടി ഉമ്മന്‍ ദേശീയ തലത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് ശേഷം യൂത്ത്‌കോണ്‍ഗ്രസും പുതു ഊര്‍ജ്ജം നേടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ധര്‍മശാലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ എക്‌സിക്യൂട്ടീവ് നടക്കുകയാണ് ഇപ്പോള്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെയും എ ഐ സി സി ജനറല്‍ സെക്രട്ടറി കൃഷ്ണ അല്ലവുരുയുടെയും നേതൃത്വത്തിലാണ് ദേശീയ എക്‌സിക്യൂട്ടീവ് ചേരുന്നത്.












Click it and Unblock the Notifications