കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കള്ളനെന്ന് വിളിച്ച രമ്യ രാജിവച്ചു; കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി, രാജ്യദ്രോഹക്കേസ്

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മുഖ്യ ആയുധമാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഈ വേദി നന്നായി ഉപയോഗിക്കുന്നുണ്ട്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ സജീവമായതിന് പിന്നില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് ദിവ്യസ്പന്ദന എന്ന രമ്യ. അടുത്തിടെ ഇവര്‍ വാര്‍ത്തകൡ നിറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചാണ് രമ്യ വാര്‍ത്തകളില്‍ നിറഞ്ഞത്.

എന്നാല്‍ അവര്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്‍ മേധാവി സ്ഥാനം രാജിവച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച്് ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 കോണ്‍ഗ്രസ് വിട്ടിട്ടില്ല

കോണ്‍ഗ്രസ് വിട്ടിട്ടില്ല

സോഷ്യല്‍ മീഡിയ സെല്ലിന്റെ മേധാവിയായി രമ്യ ചുമതലയേറ്റത് ഒരു വര്‍ഷം മുമ്പാണ്. അവര്‍ രാജിവച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സീന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ല. രമ്യ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്താക്കിയ നേതാക്കള്‍ മറ്റു ചുമതലകള്‍ നല്‍കുമെന്നും അറിയിച്ചു.

സ്ഥിരീകരിക്കാതെ കോണ്‍ഗ്രസ്

സ്ഥിരീകരിക്കാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഔദ്യോഗികമായി രമ്യയുടെ രാജിവാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രാജിവയ്ക്കുകയല്ല, അവധിയെടുക്കുകയാണ് ചെയ്തതെന്ന് രമ്യയുമായി അടുപ്പമുള്ളവര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി ചീത്തവിളിച്ചാണ് രമ്യ അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞത്. രമ്യക്കെതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തു.

മോദിക്കെതിരെ കടന്നാക്രമണം

മോദിക്കെതിരെ കടന്നാക്രമണം

വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് രമ്യ പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞത്. കണക്കുകളും വസ്തുതകളും നിരത്തി കോണ്‍ഗ്രസ് ബിജെപിക്കെതിരെ വ്യാപക പ്രചാരണമാണ് നടത്തിയത്. ഈ വേളയിലാണ് രമ്യ ട്വിറ്ററില്‍ മോദിയുടെ ചിത്രം വച്ച് കള്ളനെന്ന് വിളിച്ചത്. റാഫേല്‍ വിവാദത്തില്‍ പ്രതികരിക്കാത്ത മോദിയുടെ നിലപാട് ചോദ്യം ചെയ്തായിരുന്നു രമ്യയുടെ ട്വീറ്റ്.

കേസിലും കുലുങ്ങാതെ രമ്യ

കേസിലും കുലുങ്ങാതെ രമ്യ

ലഖ്‌നൗവിലെ അഭിഭാഷകനായ സയ്യിദ് രിസ്വാന്‍ അഹ്മദ് രമ്യയുടെ ട്വീറ്റിനെതിരെ പോലീസില്‍ പരാതി നല്‍കി. പരമാധികാര രാജ്യത്തിന്റെ പ്രതിനിധിയായ പ്രധാനമന്ത്രിയെ മോശക്കാരനായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് രമ്യയുടെ നടപടിയെന്നും പരാതിയില്‍ സൂചിപ്പിച്ചു. തുടര്‍ന്നാണ് രാജ്യദ്രോഹ കേസ് രമ്യക്കെതിരെ എടുത്തത്. കേസെടുത്ത ശേഷവും രമ്യ മോദിക്കെതിരെ രംഗത്തുവന്നിരുന്നു.

 29ന് ശേഷം കണ്ടില്ല

29ന് ശേഷം കണ്ടില്ല

ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ ഭാഷയിലാണ് രമ്യ സംസാരിച്ചിരുന്നത്. സര്‍ക്കാരിന്റെ പരാജയം എടുത്തുകാട്ടുന്നതായിരുന്നു അവരുടെ ഓരോ ദിവസത്തെ സോഷ്യല്‍ മീഡിയ സന്ദേശവും. എന്നാല്‍ സപ്തംബര്‍ 29ന് ശേഷം രമ്യയെ ട്വിറ്ററില്‍ കണ്ടിട്ടില്ല. രമ്യയുടെ മൗനം ഒട്ടേറെ ഫോളവേഴ്‌സ് ചോദ്യം ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ?

കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ട്വിറ്റര്‍ കൈകാര്യം ചെയ്തിരുന്നത് തെന്നിന്ത്യന്‍ നടി കൂടിയായ രമ്യയായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായ ശേഷമാണ് അവര്‍ സിനിമാരംഗം വിട്ടത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ ഇവര്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആലോചിച്ചിരുന്നു. പിന്നീട് പിന്‍മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രചാരണം ശക്തമായിരിക്കെയാണ് പുതിയ സംഭവങ്ങള്‍.

ബിജെപി തകര്‍ന്നടിയും; 70 സംഘടനകള്‍ ശപഥം ചെയ്തു!! 230 സീറ്റിലും വിമതനീക്കം, ശക്തമായ അടിവലി ബിജെപി തകര്‍ന്നടിയും; 70 സംഘടനകള്‍ ശപഥം ചെയ്തു!! 230 സീറ്റിലും വിമതനീക്കം, ശക്തമായ അടിവലി

സൗദി രാജാവിനെതിരെ ട്രംപിന്റെ ഭീഷണി; ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല!! പരസ്യമായി ആക്ഷേപംസൗദി രാജാവിനെതിരെ ട്രംപിന്റെ ഭീഷണി; ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല!! പരസ്യമായി ആക്ഷേപം

English summary
Ramya resigns as Congress social media cell head, to get some other party post: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X