സിദ്ധരാമയ്യയ്ക്ക് സമാധാനമില്ല; രമ്യ മന്ത്രിയായാല്‍ പ്രശ്നം ഇനിയും വഷളാകും!
ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്ത കാലത്തൊന്നും തീരുന്ന മട്ടില്ല. 14 മന്ത്രിമാരെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കിയത്. 13 പേരെ മന്ത്രിയാക്കിയപ്പോള്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഈ ഒരു സീറ്റ് രമ്യയ്ക്ക് വേണ്ടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി തന്നെ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രമ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഇനിയും വഷളാകുകയേ ഉള്ളൂ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വണ്‍ഇന്ത്യയ്ക്ക് നല്കുന്ന വിവരം. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് രമ്യയെ മന്ത്രിയാക്കുന്നതില്‍ താല്പര്യമില്ല. രമ്യയെ മന്ത്രിയാക്കുന്ന കാര്യം തീരുമാനിച്ചിട്ട് തന്നെയില്ല എന്നാണ് ഇവര്‍ പറയുന്നത്. രമ്യയെ മന്ത്രിയാക്കുന്നത് കൊണ്ട് ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങുമെന്നും പറയാനാകില്ല.

പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരം രമ്യ സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗമാകും എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രമ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ തന്നെയാണ് വണ്‍ഇന്ത്യയോട് പറഞ്ഞത്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുമായി രമ്യയ്ക്കുള്ള അടുപ്പം കാരണമാണ് അംബരീഷിന് മന്ത്രിസ്ഥാനം നഷ്ടമായത് എന്നും പറയുന്നവരുണ്ട്.
വൊക്കലിംഗ സമുദായ നേതാവായ അംബരീഷിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയത് കാരണമുണ്ടായ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ അതേ സമുദായത്തില്‍ നിന്നുള്ള രമ്യയെ മന്ത്രിയാക്കുന്നതിലൂടെ സാധിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍ ഒരേ സമുദായമാണെങ്കിലും രണ്ട് പേരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല എന്നതാണ് പരമാര്‍ഥം. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ രമ്യ മാണ്ഡ്യയില്‍ നിന്നും തോറ്റിരുന്നു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications