കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയ്ക്ക് സമാധാനമില്ല; രമ്യ മന്ത്രിയായാല്‍ പ്രശ്‌നം ഇനിയും വഷളാകും!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടുത്ത കാലത്തൊന്നും തീരുന്ന മട്ടില്ല. 14 മന്ത്രിമാരെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കിയത്. 13 പേരെ മന്ത്രിയാക്കിയപ്പോള്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. ഈ ഒരു സീറ്റ് രമ്യയ്ക്ക് വേണ്ടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പാര്‍ലമെന്റ് അംഗവും നടിയുമായ രമ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി തന്നെ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

<strong>രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ, വിവാദം അടങ്ങുമോ?</strong>രാഹുലുമായുള്ള അടുപ്പം തുണച്ചു; ആ മന്ത്രിക്കസേര നടി രമ്യയ്ക്ക് തന്നെ, വിവാദം അടങ്ങുമോ?

രമ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഇനിയും വഷളാകുകയേ ഉള്ളൂ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വണ്‍ഇന്ത്യയ്ക്ക് നല്‍കുന്ന വിവരം. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് രമ്യയെ മന്ത്രിയാക്കുന്നതില്‍ താല്‍പര്യമില്ല. രമ്യയെ മന്ത്രിയാക്കുന്ന കാര്യം തീരുമാനിച്ചിട്ട് തന്നെയില്ല എന്നാണ് ഇവര്‍ പറയുന്നത്. രമ്യയെ മന്ത്രിയാക്കുന്നത് കൊണ്ട് ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങുമെന്നും പറയാനാകില്ല.

ramya

പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരം രമ്യ സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗമാകും എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രമ്യയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ തന്നെയാണ് വണ്‍ഇന്ത്യയോട് പറഞ്ഞത്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുമായി രമ്യയ്ക്കുള്ള അടുപ്പം കാരണമാണ് അംബരീഷിന് മന്ത്രിസ്ഥാനം നഷ്ടമായത് എന്നും പറയുന്നവരുണ്ട്.

<strong>കര്‍ണാടകയിലും കോണ്‍ഗ്രസില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ പാര്‍ട്ടി വിടും, ബിജെപി സ്‌കോര്‍ ചെയ്യും?</strong>കര്‍ണാടകയിലും കോണ്‍ഗ്രസില്‍ പിളര്‍പ്പ്; എംഎല്‍എമാര്‍ പാര്‍ട്ടി വിടും, ബിജെപി സ്‌കോര്‍ ചെയ്യും?

വൊക്കലിംഗ സമുദായ നേതാവായ അംബരീഷിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയത് കാരണമുണ്ടായ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ അതേ സമുദായത്തില്‍ നിന്നുള്ള രമ്യയെ മന്ത്രിയാക്കുന്നതിലൂടെ സാധിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍ ഒരേ സമുദായമാണെങ്കിലും രണ്ട് പേരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല എന്നതാണ് പരമാര്‍ഥം. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ രമ്യ മാണ്ഡ്യയില്‍ നിന്നും തോറ്റിരുന്നു.

English summary
There appears to be no respite for Karnataka Chief Minister Siddaramaiah following the reshuffle of his cabinet. He had dropped 14 and inducted 13 into his ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X