കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്‍ഡല്‍വുഡ് ഗ്ലാമര്‍ ക്വീന്‍ രമ്യ മാപ്പ് പറയില്ല.. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം!

  • By Kishor
Google Oneindia Malayalam News

രാഷ്ട്രീയക്കാരിയാണ്, മുന്‍ എം പിയാണ്. പക്ഷേ അതിനെക്കാളൊക്കെ ഉപരിയായി കന്നഡയിലെ സൂപ്പര്‍ നടിമാരില്‍ ഒരാളാണ് രമ്യ. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ പറയുന്നതിനെക്കാള്‍ മാധ്യമശ്രദ്ധ രമ്യയ്ക്ക് കിട്ടാറുണ്ട്. ഇത്തവണയും കിട്ടി. അത് പക്ഷേ ഒരു നെഗറ്റീവ് പബ്ലിസിറ്റി ആയിപ്പോയി എന്ന് മാത്രം. പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെങ്കിലും രമ്യയുടെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധങ്ങളായി.

<strong>ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?</strong>ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?

പാകിസ്താന്‍ നരകമല്ല എന്ന പ്രസ്താവനയാണ് മണ്ഡ്യയില്‍ നിന്നുള്ള മുന്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയെ വിവാദത്തിലാക്കിയിരിക്കുന്നത്. രമ്യയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം എന്ന് വരെ ആവശ്യം ഉയര്‍ന്നു. വിദ്യാര്‍ഥി സംഘടനയായ എ ബി വി പി രമ്യയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സിനിമാ രംഗത്തുള്ളവരും രമ്യയ്‌ക്കെതിരെ പ്രസ്താവനകളുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയും വെറുതെ ഇരുന്നില്ല. മാപ്പ് പറയണമെന്നായി ആവശ്യം. എന്നിട്ടോ?

മാപ്പ് പറയില്ല

മാപ്പ് പറയില്ല

എന്നാല്‍ രമ്യ വഴങ്ങിയില്ല. പാകിസ്താന്‍ വിഷയത്തില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് രമ്യ തീര്‍ത്തുപറഞ്ഞു. മാപ്പ് പറയാന്‍ മാത്രമുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല.

ഞാന്‍ രാജ്യദ്രോഹിയല്ല

ഞാന്‍ രാജ്യദ്രോഹിയല്ല

ഇന്നത്തെ കാലത്തെ രാജ്യദ്രോഹി എന്ന് പറയുന്നത് ചിലര്‍ക്കൊക്കെ ഒരു സ്റ്റാറ്റസാണ്. എന്നാല്‍ ഞാന്‍ രാജ്യദ്രോഹിയല്ല. രാജ്യത്തിനെതിരായി ഒന്നും താന്‍ പറഞ്ഞിട്ടില്ല.

 അവരും നമ്മളെപ്പോലെ

അവരും നമ്മളെപ്പോലെ

നരകത്തില്‍പ്പോകുന്നതിനെക്കാളും കഷ്ടമാണ് പാകിസ്താന്‍ എന്ന കേന്ദ്രമന്ത്രി മനോഹര്‍ പരിക്കറുടെ വാക്കുകളോട് പ്രതികരിച്ചാണ് രമ്യ പാകിസ്താന്‍ നരകമല്ല എന്ന് പറഞ്ഞത് ഇത് വലിയ വിവാദമായി.

കളിയാക്കലുകളും

കളിയാക്കലുകളും

രമ്യയ്‌ക്കെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. രമ്യ മാപ്പ് പറയണമെന്നും ചിലര്‍ പറഞ്ഞു. കന്നഡ നടന്‍ ജഗ്ഗേഷ് പറഞ്ഞത് രമ്യയ്ക്ക് സമാധാനത്തിനുളള നോബല്‍ സമ്മാനം കൊടുക്കണമെന്നും ബില്‍ ക്ലിന്റണൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ അനുവദിക്കണം എന്നുമാണ്

രമ്യ പറയുന്നത്

രമ്യ പറയുന്നത്

ഒരു വ്യക്തി എന്ന നിലയില്‍ തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നാണ് രമ്യ പറയുന്നത്. അത് ശരിയാണ് താനും. രാജ്യത്തെ അപമാനിക്കുന്ന ഒന്നും രമ്യ പറഞ്ഞിട്ടില്ല എന്നതാണ് സത്യം.

English summary
Actress turned politician Ramya said she won't apologize, either, as she has no reason to, and hasn't done anything wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X