ബെംഗളൂരുവില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച: മഴ റംസാന്‍ വിപണിയ്ക്ക് തിരിച്ചടി!
ബെംഗളൂരു: കർണ്ണാടകയിൽ ഇതുവരേയും ശവ്വാൽ മാസപിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഹിലാൽ കമ്മറ്റി അറിയിച്ചു. റംസാൻ മുപ്പതു നോമ്പും ലഭിച്ച ശേഷമാണ് ബെംഗളൂരുവിൽ ഇത്തവണ ഈദുർ ഫിത്‌റെത്തുന്നത്. റംസാനെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. മസ്ജീദുകളിലെല്ലാം തയ്യറെടുപ്പുകള്‍ നടക്കുന്നു. പെരുന്നാളിനു വസ്ത്രങ്ങളും മധുരവുമെല്ലാം വാങ്ങാന്‍ കടകളിലും തിരക്കേറി.

അതേസമയം മഴ ഇത്തവണത്തെ റംസാന്‍ കച്ചവടത്തെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് പ്രത്യേകിച്ച് മലബാര്‍കാര്‍ക്ക് മഴകാരണം ഗതാഗത തടസ്സം നേരിടുന്നതിനാല്‍ റംസാന്‍ ആഘോഷിക്കാന്‍ നാട്ടിലെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇവരില്‍ നല്ലൊരു ഭാഗം റംസാന്‍ ബെംഗളൂരുവില്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. പെരുന്നാള്‍ ദിവസം രാവിലെ ചെറിയ ഭക്ഷണത്തോടെയാണ് ആരംഭിക്കുന്നത്.ഒരുമാസം വ്രതമെടുത്തതിനു ശേഷമെത്തുന്ന ആഘോഷ ദിവസമായതിനാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനു മുന്‍പ് അല്‍പം ഭക്ഷണം കഴിക്കുന്നതു പുണ്യമായി കരുതുന്നു.












Click it and Unblock the Notifications