കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ വിഭവങ്ങളുമായി ബംഗളൂരു: ആള്‍ക്കൂട്ടത്തില്‍ മുങ്ങി റംസാന്‍ വിപണി, തിലക് നഗറും ശിവാജി നഗറും!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കൊതിയൂറുന്ന ബംഗളുരുവിലെ റംസാൻ കാഴ്ചകൾ | Oneindia Malayalam

ബെംഗളൂരു: വ്രതശുദ്ധിയുടെ റംസാന്‍ മാസമാണ് കടന്ന് പോകുന്നത്. ഈ പുണ്യമാസത്തില്‍ രുചിവിപണി കീഴടക്കുകയാണ് ബംഗളൂരുവും. ഈദ് ദിനം അടുത്തതോടെ റംസാന്‍ചന്തകളും വിപുലമായിരിക്കുകയാണ്. ചിക്‌പെട്ട്, കൊമേര്‍ഷ്യല്‍ സ്ട്രീറ്റ് തുടങ്ങി പല മാര്‍ക്കറ്റുകളും റംസാന്‍ ഷോപ്പിങ്ങിന്റെ തിരക്കാണ്.റംസാന്‍ വിഭവങ്ങള്‍ക്കായി 6 മണി മുതല്‍ വെളുപ്പിനെ 5 മണി വരെ പലയിടത്തും ഫുഡ് സ്ട്രീറ്റുകള്‍ വളരെ സജീവമാണ്.

ഇതില്‍ ഏറ്റവും വിലക്കുറവില്‍ നല്ല സ്വാദിഷ്ടമായ ഭക്ഷണം കിട്ടുന്നത് ശിവാജി നഗറിലെ ഹോട്ടലുകളില്‍ ആണ്. വിവിധ തരം ബീഫ് വിഭവങ്ങള്‍ ആണ് ഇവിടത്തെ പ്രത്യേകത. ഒരു പ്ലേറ്റിന് 50 രൂപ മുതല്‍ ലഭ്യമാണ്. ശിവാജി നഗര്‍ കൂടാതെ സ്വാദുള്ള റംസാന്‍ വിഭവങ്ങള്‍ ലഭിക്കുന്ന വേറെയും ഫുഡ് സ്ട്രീറ്റുകള്‍ ഉണ്ട്. ഫ്രയ്യ്‌സര്‍ ടൗണ്‍, തിലക് നഗര്‍, കോറമംഗല ഫുഡ് സ്ട്രീറ്റ്, ജയനഗര്‍ ബിലാല്‍ മസ്ജിദ്‌ന് സമീപമുള്ള ഫുഡ് സ്ട്രീറ്റ് അങ്ങനെ ഒട്ടനവധി സ്ഥലങ്ങളില്‍ സ്വാദിഷ്ടമായ ബീഫ്, ചിക്കന്‍, മട്ടണ്‍, എന്നിവയ്ക്ക് പുറമെ ചെമ്മീന്‍, ഞണ്ട് തുടങ്ങി പലതരം സീ ഫുഡ് വിഭവങ്ങളും ലഭ്യമാണ്.അതുപോലെ തന്നെ പഴവിപണിയിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

ramzanfood

ഈത്തപ്പഴം കിലോയ്ക്കു് 100 രൂപ മുതല്‍ 6000 രൂപ വരെയാണ് വില. പ്രമേഹ രോഗികള്‍ക്കുകൂടി കഴിക്കാവുന്ന തരത്തിലുള്ള പഴങ്ങള്‍ക്കാണ് വില കൂടുതല്‍. സൗദി, ഇറാന്‍, അഫ്ഗാന്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഈത്തപ്പഴത്തില്‍ കൂടുതലും എത്തുന്നത്. നോമ്പ്കാലം തുടങ്ങയതുമുതലുള്ള തിരക്ക് റംസാന്‍ അടുത്തതോടെ വര്‍ധിച്ചിരിക്കുകയാണ്.

English summary
Ramzan special food items in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X