തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ ദഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്
ഹൈദരാബാദ്: മലയാളികള്‍ക്ക് റാണ ദഗുബാട്ടിയെ കൂടുതല്‍ അറിയാന്‍ സാധ്യത ബാഹുബലിയിലെ പള്‍വാള്‍ ദേവന് എന്ന നിലയിലാണ്. കുതന്ത്രങ്ങള്‍ മെനഞ്ഞ് ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന വില്ലന്‍ വേഷയത്തിലുള്ള രാജകുടുംബാംഗം. യഥാര്‍ഥ ജീവിതത്തിലെ പല നിമിഷങ്ങളും പലപ്പോഴായി ആരാധകരോട് പങ്കുവച്ചിട്ടുള്ള നടന് കൂടിയാണ് റാണ. അടുത്തിടെയാണ് അദ്ദേഹം വിവാഹിതനായത്.
ഒരുവേള ശോഷിച്ച ശരീരവുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഏതോ സിനിമയ്ക്ക് വേണ്ടി രൂപ മാറ്റം വരുത്തിയതാകും എന്നാണ് അന്ന് ചിലര്‍ അഭിപ്രായപ്പെട്ടത്. സത്യം അതല്ല. ആദ്യമായി തന്റെ രോഗത്തെ കുറിച്ച് വിശദീകരിക്കുകയാണ് റാണ ദഗുബാട്ടി...

ഇതാണ് രോഗം
നടി സാമന്തയുടെ പുതിയ ടാക്ക് ഷോ ആയ സാം ജാമിലാണ് റാണ ദഗുബാട്ടി തന്റെ രോഗത്തെ കുറിച്ച് വിവരിച്ചത്. തനിക്ക് വൃക്ക രോഗമുണ്ടെന്നും വൃക്കകള്‍ തകരാറിലായെന്നും റാണ പറയുന്നു. 70 ശതമാനം വരെ സ്ട്രോക്കിന് സാധ്യതയുണ്ടായിരുന്നുവെന്നും റാണ വെളിപ്പെടുത്തി. കഴിഞ്ഞ നാളുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ താരത്തിന്റെ കണ്ണ് നിറഞ്ഞു.

പെട്ടെന്നാണ് പോസ് ബട്ടന്
ജീവിതം അതിവേഗം കുതിക്കുമ്പോള്‍ പെട്ടെന്നാണ് പോസ് ബട്ടന് അമര്‍ത്തിയത്. രക്തസമ്മര്‍ദ്ദം വര്‍ധിച്ചു. വൃക്കള്‍ തകരാറിലായി എന്ന് പരിശോധനയില്‍ തെളഞ്ഞു. 70 ശതമാനം വരെ സ്ട്രോക്കിന് സാധ്യതയുണ്ടായിരുന്നു. 30 ശതമാനം വരെ രോഗ ബാധിതനായി മരിക്കാനുമുള്ള സാധ്യതയുമുണ്ടായിരുന്നുവെന്ന് റാണ പറയുന്നു.

എല്ലാവരുടെയും കണ്ണ് നിറച്ചു
റാണയുടെ കഥ അദ്ദേഹത്തെ മാത്രമല്ല ദുഃഖിതനാക്കിയത്. സാമന്തയുടെയും പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞു. സാമന്തയുടെ ഷോയുടെ മുഴുവന്‍ രൂപം നവംബര്‍ 27ന് സംപ്രേഷണം ചെയ്യും. റാണ ദഗുബാട്ടിക്ക് പുറമെ സംവിധായകന് നാഗ് അശ്വിനുമാണ് ഷോയിലുള്ളത്. ആദ്യ ഷോ വിജയ് ദേവരകൊണ്ടയോടൊപ്പമായിരുന്നു. രണ്ടാമത്തെ ഷോയാണ് റിലീസ് ചെയ്യാന്‍ പോകുന്നത്.

താങ്കര്‍ സൂപ്പര്‍ ഹീറോ
പലരും പ്രതിസന്ധിയില്‍ തകര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ റാണ ഉറച്ചുനിന്നു. അതാണ് താങ്കര്‍ സൂപ്പര്‍ ഹീറോ ആകുന്നതെന്നും സാമന്ത പറഞ്ഞു. നേരത്തെ റാണയുടെ അസുഖത്തെ കുറിച്ച് ചില സൂചനകള്‍ പുറത്തുവന്നിരുന്നു. ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോയി എന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ പിന്നീട് വിശദീകരണം ലഭിച്ചിരുന്നില്ല.

റാണയുടെ കാഡന്‍ വരുന്നു
പ്രഭു സോളമന്റെ കാഡന്‍ എന്ന സിനിമയാണ് റാണയുടേതായി ഇനി പുറത്തുവരാനുള്ളത്. ഏപ്രില്‍ രണ്ടിന് റിലീസ് തീരുമാനിച്ചതായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. ചിരഞ്ജീവി, അല്ലു അര്ജുന്, തമന്ന, രശ്മിക മഡന്ന, ബാഡ്മിന്റര് താരം സെയ്ന നെഹ്വാള്, പരുപ്പള്ളി കശ്യപ് എന്നിവരെല്ലാം സാമന്തയുടെ അടുത്ത ഷോകളിലെത്തുമെന്നാണ് വിവരം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications