കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ഷോപിംങ് തട്ടിപ്പില്‍ ഫര്‍ഹാന്‍ അക്താറും രണ്‍ബീര്‍ കപൂറും കുടുങ്ങിയോ?

  • By Neethu
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ഇത് തിരിച്ചടിയുടെ കാലമാണ്. ആസ്‌ക് മി ബസാര്‍ എന്ന ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളീവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്താറിനും രണ്‍ബീര്‍ കപൂറിനുമാണ് ഇപ്പോള്‍ പണി കിട്ടിയത്.

ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യ ചിത്രത്തിലൂടെ താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമായിരുന്നു എന്നാണ് പരാതിക്കാരന്റെ വാദം. താരങ്ങള്‍ സൈറ്റ് പ്രമോട്ട് ചെയ്യുന്നത് കൊണ്ട് ഇവരെ വിശ്വസിക്കുന്ന ആളുകള്‍ വഞ്ചിക്കപ്പെടുന്നുണ്ടെന്നും പരാതായില്‍ പറയുന്നു. അഡ്വ. രജത് ബന്‍സാലിന്റെ പരാതിയിലാണ് താരങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

farhan-ranbir

ഐ.പി.സി സെക്ഷന്‍ 406 (തട്ടിപ്പ്) ഐ.പി.സി സെക്ഷന്‍ 420 (വിശ്വാസ വഞ്ചന) എന്നിങ്ങനെയാണ് കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസത്തില്‍ ബന്‍സാല്‍ ഓണ്‍ലൈനിലൂടെ എല്‍ഇഡി ടിവിക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെബിറ്റ് കാര്‍ഡ് വഴി ടിവിയുടെ വിലയായ 29,999 രൂപ അടച്ചു. പത്തു ദിവസത്തിനുള്ളില്‍ വീട്ടില്‍ എത്തിക്കാമെന്ന് ഉറപ്പ് സൈറ്റ് തെറ്റിക്കുയായിരുന്നു. ഷോപിംങ് സൈറ്റില്‍ പറഞ്ഞിരുന്ന കണ്ടീഷന്‍സിനെ തെറ്റിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതാണ് ബന്‍സാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള കാരണം.

ആസ്‌ക് മി ബസാര്‍ ഓണ്‍ലൈന്‍ സൈറ്റിന്റെ ഡയറക്ടര്‍മാരുടെ പേരിലും ഇതേ സെക്ഷനില്‍ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സൈറ്റിന്റെ ഡയറക്ടര്‍മാരെ ഇതുവരെയും ബന്ധപ്പെടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

English summary
An FIR has been registered against Bollywood actors Farhan Akhtar and Ranbir Kapoor for criminal breach of trust and forgery for promoting an online shopping site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X