കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ബലി നൽകിയത് അമ്മയെ!! മകൻ അറസ്റ്റിൽ

Google Oneindia Malayalam News

റാഞ്ചി: ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ അമ്മയെ കൊലപ്പെടുത്തിയ 26 കാരൻ അറസ്റ്റിൽ. ദേവീ പ്രീതി പിടിച്ചു പറ്റുന്നതിനായി ഉമേഷ് സിംഗാണ് 60കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് സുശീല ദേവിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ് രക്തമൊലിച്ച വൃദ്ധയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. വൃദ്ധയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി എട്ട് മണിയോടെ കെട്ടിടത്തില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിയെ സാന്‍റാ ക്രൂസ് റെയിൽവേ സ്റ്റേഷന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിയുകയായിരുന്നുവെന്ന് കേസ്വന്വേഷിച്ച പോലീസ് വ്യക്തമാക്കി.

 ഉറങ്ങിക്കിടക്കുമ്പോള്‍ ആക്രമിച്ചു

ഉറങ്ങിക്കിടക്കുമ്പോള്‍ ആക്രമിച്ചു

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ കത്തികൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. വൃദ്ധയുടെ കരച്ചിൽ കേട്ട് വീട്ടിലെത്തിയ സമീപ വാസികളാണ് പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. ചോര വാർന്ന നിലയിലായിരുന്നു അവരെ കണ്ടെത്തിയത്.

 സമ്പത്തിന് വേണ്ടി അമ്മയെ ആക്രമിച്ചു

സമ്പത്തിന് വേണ്ടി അമ്മയെ ആക്രമിച്ചു

സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മകൻ അമ്മയെ ആക്രമിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ആക്രമിക്കപ്പെട്ടത് വിധവയെ

ആക്രമിക്കപ്പെട്ടത് വിധവയെ

നേരത്തെ ഭർത്താവ് മരിച്ച സുശീലയ്തക്ക് രണ്ട് ആൺമക്കളാണുള്ളത്. ഹിന്ദു ദേവതകളെ തൃപ്തിപ്പെടുത്താൻ മനുഷ്യരെ ബലി നല്‍കുന്ന സംഭവങ്ങൾ ജാർഖണ്ഡില്‍ നിന്ന് നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തിന് പിന്നിൽ

ആക്രമണത്തിന് പിന്നിൽ

കുറച്ചുദിവസമായി വീട്ടില്‍ ജോലിയ്ക്കൊന്നും പോകാതെ മുറിയടച്ചിരുന്ന ഉമേഷ് പ്രാർത്ഥിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാൾ ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.

English summary
Police have charged a 26-year-old man in Jharkhand capital Ranchi of trying to sacrifice his mother under the influence of drugs to appease a Hindu goddess.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X