പീഡനത്തിന് ഇരയായ 6വയസ്സുകാരിയെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്ന് പ്രിന്‍സിപാള്‍, പ്രതിഷേധം ശക്തം
റാഞ്ചി: 6 വയസ്സുകാരിയെ സ്‌കൂളില്‍ നിന്നും പുറത്താക്കണം എന്ന് പ്രിന്‍സിപാള്‍ പറഞ്ഞതിന്റെ കാരണം വിദ്യാഭ്യാസ മേഖലയെ തന്നെ നാണിപ്പിക്കുന്നതായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുട്ടിയെ അയ്യല്‍വാസിയായ പയ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടിയെ ക്ലാസ്സില്‍ കയറാന്‍ അനുവദിക്കാതെ ഗ്രൗണ്ടില്‍ നിര്‍ത്തുകയായിരുന്നു.

സംഭവം
ഒന്നാം ക്ലാസ്സുകാരിയെ സ്‌കൂളില്‍ നിന്നും പുറത്താകും എന്ന് പ്രിന്‍സിപാള്‍ അറിയിച്ചു.

കാരണം
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പെണ്‍കുട്ടിയെ അയ്യല്‍വാസിയായ പയ്യന്‍ പീഡിപ്പിച്ചിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയെ സ്‌കൂളില്‍ തുടരാന്‍ അനുവദിക്കില്ല എന്നാണ് പ്രിന്‍സിപാള്‍ പറയുന്നത്.

പീഡനത്തിന് ഇരയായത്
ആറു വയസ്സുകാരി പെണ്‍കുട്ടിയും 9 വയസ്സുള്ള സഹോദരനും പീഡനത്തിന് ഇരയായിരുന്നു. അയ്യല്‍വാസിയായ 16 കാരനാണ് കുട്ടികളെ പീഡിപ്പിച്ചത്.

കുട്ടികളെ സംരക്ഷിക്കേണ്ടവര്‍
കുട്ടികള്‍ക്ക് സംരക്ഷണവും, വിദ്യാഭ്യാസവും നല്‍ക്കേണ്ടവര്‍ തന്നെ ഇത്രയും സങ്കുചിതമായി ചിന്തിക്കുന്നത് നാണക്കേട് തന്നെയാണ്.

പ്രശ്‌നങ്ങളെ നേരിടാന്‍ തയ്യാറല്ലെന്ന്
സ്‌കൂളിലെ മറ്റൊറു ആണ്‍കുട്ടി ഇത്തരത്തില്‍ ലൈംഗിക കേസില്‍ പ്രതിയായിരുന്നു. ഇനിയും പ്രശ്‌നങ്ങളെ നേരിടാന്‍ തയ്യാറല്ല എന്നാണ് പ്രിന്‍സിപാള്‍ പറയുന്നത്.
സംഘര്‍ഷം
കുട്ടിയെ പുറത്താക്കാനുള്ള നടപടിക്കെതിരെ നാട്ടുക്കാര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.
വിദ്യാഭ്യാസം
ചെറിയ പ്രായത്തില്‍ പീഡനത്തിന് ഇരയായ കുട്ടിയ്ക്ക് സംരക്ഷണം നല്‍കി വിദ്യാഭ്യാസം നല്‍ക്കേണ്ടവര്‍ കുട്ടിയെ സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്.


Click it and Unblock the Notifications