കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'68,000 കോടി പോയി': ഈ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ, ധനമന്ത്രിയെ കുരുക്കി സുര്‍ജേവാല

Google Oneindia Malayalam News

ദില്ലി: വായ്പ എഴുതിത്തള്ളല്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. ബാങ്കുകളില്‍ നിന്ന് വായപയെടുത്ത് മുങ്ങിയ മെഹുല്‍ ചോക്സിയുള്‍പ്പേടുള്ള 50 പേരുടെ വായ്പകളായിരുന്നു ബാങ്കുകള്‍ എഴുതിത്തള്ളിയത്. സാങ്കേതികമായി ഏകദേശം 68607 കോടിയുടെ വായ്പയാണ് ബാങ്കുകള്‍ എഴുതി തള്ളിയത്.

ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ സമ്പന്നരിൽ 50 പേരുടെ വിവരം കേന്ദ്ര സർക്കാർ പാർലമെന്റിൽ മറച്ചുവച്ചുവെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

ബിജെപിയുടെ സുഹൃത്തുക്കള്‍

ബിജെപിയുടെ സുഹൃത്തുക്കള്‍

ഇപ്പോൾ പുറത്തുവിട്ട പട്ടികയിലുള്ള ആളുകൾ ബിജെപിയുടെ സുഹൃത്തുകളായതിനാലാണ് പാർലമെന്റിൽ വിവരങ്ങൾ പുറത്തുവിടാൻ തയാറാകാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ലമെന്‍റില്‍ ഇക്കാര്യങ്ങള്‍ ചോദിക്കുന്നതിന്‍റെ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ രാഹുലിന് മറുപടിയുമായി നിര്‍മ്മല സീതാരാമനും രംഗത്തെത്തി

മന്ത്രിയുടെ മറുപടി

മന്ത്രിയുടെ മറുപടി

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നാണം കെട്ട രീതിയില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു നിര്‍മ്മല ട്വിറ്ററില്‍ കുറിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാന്‍ ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും കോണ്‍ഗ്രസ് ശ്രമിച്ചിരുന്നോയൊന്നും നിര്‍മ്മല ചോദിച്ചു.

13 ട്വീറ്റ്

13 ട്വീറ്റ്

ശുദ്ധീകരണ നടപടികളും തടസ്സപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. വായ്പ എഴുതിതള്ളുക എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് മൻമോഹൻ സിങ്ങിനോട് ചോദിച്ച് രാഹുൽ ഗാന്ധി മനസിലാക്കണമെന്നും നിര്‍മ്മല സീതാരാമാന്‍ പറഞ്ഞു. 13 ട്വീറ്റുകളിലൂടെയാണ് കോണ്‍ഗ്രസിന് കേന്ദ്രമന്ത്രി മറുപടി നല്‍കിയത്.

വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല രംഗത്തെത്തി. കോണ്‍ഗ്രസല്ല ധനമന്ത്രിയുടെ ഓഫീസാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് സുര്‍ജേവാല ട്വിറ്ററിലൂടെ ആരോപിക്കുന്നത്. നീരവ് മോദി, മെഹുല്‍ ചോസ്കി, വിജയ് മല്യ എന്നിവരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്‍റെ കാര്യത്തിലെ പൊരുത്തക്കേടുകലും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്‍റില്‍ അറിയിച്ചത്

പാര്‍ലമെന്‍റില്‍ അറിയിച്ചത്

നീരവ് മോദി, മെഹുല്‍ ചോസ്കി, വിജയ് മല്യ എന്നിവരില്‍ നിന്നും 2,780.50 കോടി രൂപ കണ്ടെടുത്തിട്ടുണ്ടെന്ന് നിങ്ങൾ ട്വീറ്റ് ചെയ്തു. എന്നാല്‍ പിഎംഎല്‍എ (Prevention of Money Laundering Act,) എഫ്ഇഎംഎ (Foreign Exchange Management Act) നിയമപ്രകാരം 96.93 കോടി മാത്രമാണ് പിടിച്ചെടുത്തതെന്നാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് പാര്‍ലമെന്‍റില്‍ അറിയിച്ചത്.

 4 ചോദ്യങ്ങള്‍

4 ചോദ്യങ്ങള്‍


നിരവധി ട്വീറ്റുകളിലൂടെയാണ് കേന്ദ്ര ധനമന്ത്രിക്ക് സുര്‍ജേവാല മറുപടി നല്‍കുന്നത്. തന്‍റെ നാല് ചോദ്യങ്ങള്‍ക്ക് ലളിതമായ ഉത്തരം നല്‍കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ധനമന്ത്രിയോട് ചോദിക്കുന്നു. സുര്‍ജേവാലയുടെ ധനമന്ത്രിയോടുള്ള 4 ചോദ്യങ്ങള്‍ ഇങ്ങനെയാണ്.

എന്തുകൊണ്ട്?

എന്തുകൊണ്ട്?


1. 2014/15 നും 2019/20 നും ഇടയിൽ 6,66,000 കോടി രൂപയുടെ ബാങ്ക് വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയത് എന്തുകൊണ്ട്?

2. 68,607 കോടി രൂപയുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളിയെന്നാണ് 2020 ഏപ്രിൽ 24 ന് നൽകിയ മറുപടിയില്‍ ആർബിഐ പറയുന്നത്. ഈ മറുപടി തെറ്റാണോ ശരിയാണോ?

മോദി സര്‍ക്കാര്‍

മോദി സര്‍ക്കാര്‍

3. നീരവ് മോദി മെഹുൽ ചോക്സി (8,048 കോടി രൂപ), ജതിൻ മേത്ത (6,038 കോടി രൂപ), മല്യ (1,943 കോടി രൂപ) തുടങ്ങി ലോണ്‍ എടുത്ത് നാടുവിട്ടവരുടേയും തട്ടിപ്പുകാരുടേയും ബാങ്ക് വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിത്തള്ളുന്നത് എന്തുകൊണ്ടാണ്.

ആരാണ് അനുവദിച്ചത്

ആരാണ് അനുവദിച്ചത്

4. ബാങ്ക് വായ്പകളുടെയും കടം വീട്ടാനുള്ളവരുടേയും ഇത്രയും വലിയ തുക എഴുതിത്തള്ളാൻ ആരാണ് അനുവദിച്ചത്, എന്തുകൊണ്ട് ഇങ്ങനെയൊരു നടപടി സ്വീകരിച്ചു.

ഈ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രി ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികയില്‍

പട്ടികയില്‍

സാകേത് ഗോഖലെ സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്കുള്ള മറുപടിയായിട്ടായിരുന്നു 68607 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മറുപടി നല്‍കിയത്. ചോകിസിയുടെ ഗീതാഞ‍്ജലി ജെംസി ലിമിറ്റഡ് ആണ് 5492 കോടി രൂപയുടെ കടവുമായി പട്ടികയില്‍ ഒന്നാമതുള്ളത്.

ബാബാ രാംദേവ്

ബാബാ രാംദേവ്

സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഡയറക്ടറായുള്ള ആർഇഐ അഗ്രോ ലിമിറ്റഡ് 4314 കോടി രൂപ കടവുമായി പട്ടികയില്‍ രണ്ടാമതായുള്ളത്. ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ 2212 കോടി രൂപയും എഴുതിത്തള്ളിയവയില്‍ ഉള്‍പ്പെടുന്നു.

വിജയ് മല്യ

വിജയ് മല്യ

ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി, ക്യൂഡോസ് കെമി, സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും 2000 കോടി രൂപയ്ക്കു മുകളിൽ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്. 1000 കോടി രൂപയ്ക്കു മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയ വിഭാഗത്തിലാണ് വിവാദ വ്യവസായി വിജയ് മല്യയുടെ പേരും ഉള്‍പ്പെട്ടത്.

English summary
congress reply to nirmala sitaraman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X