കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരാല്‍ ആചാര്യയുടെ രാജി സര്‍ക്കാറിന് മുന്നില്‍ സത്യങ്ങള്‍ പറയാന്‍ ശ്രമിച്ചതിന്:കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയുടെ രാജിയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ മാറിയെങ്കിലും സാമ്പത്തിക രംഗത്തെ കൈകടത്തല്‍ തുടരുന്നുവെന്നതാണ് വിരാല്‍ ആചാര്യയുടെ രാജി വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.

<strong> 'ഇവിഎം വേണ്ട, പേപ്പര്‍ ബാലറ്റ് മതി'; പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്</strong> 'ഇവിഎം വേണ്ട, പേപ്പര്‍ ബാലറ്റ് മതി'; പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാറിന് മുന്നില്‍ സത്യം തുറന്നുകാട്ടാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്നയാളാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ. നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം രണ്ട് ആര്‍ബിഐ ഗവര്‍ണര്‍മാരും ഒരു ഒരു നീതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ നാല് സാമ്പത്തിക ഉപദേഷ്ടാക്കളാണ് രാജിവെച്ചതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

viral

കാലാവധി തീരാന്‍ ആറുമാസം ബാക്കി നില്‍ക്കെയായിരുന്നു ആര്‍ബിഐയുടെ ഡപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം വിരാല്‍ ആചാര്യ രാജിവെച്ചത്. 2020 ജനുവരി 20 വരെയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി. കേന്ദ്രവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവെച്ച ആർബിഐ മുൻ ഗവര്‍ണർ ഊർജിത് പട്ടേലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമായിരുന്നു വിരാല്‍ ആചാര്യ. ഊര്‍ജ്ജിത് പട്ടേല്‍ ചുമതലയേറ്റതിനു പിന്നാലെയാണ് ആചാര്യ ഡപ്യൂട്ടി ഗവർണറായി തൽസ്ഥാനത്തെത്തുന്നത്.

<strong>ആന്തൂര്‍ ആത്മഹത്യയില്‍ പ്രതിഷേധം; രമേശ് ചെന്നിത്തല ലോക കേരള സഭ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു</strong>ആന്തൂര്‍ ആത്മഹത്യയില്‍ പ്രതിഷേധം; രമേശ് ചെന്നിത്തല ലോക കേരള സഭ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു

ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ വിരാല്‍ ആചാര്യയും സ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. റിസര്‍വ്വ് ബാങ്കിന്‍റെ സ്വയംഭരണ അവകാശത്തിന്‍മേല്‍ ഇടപെടല്‍ നടത്താന്‍ സര്‍ക്കാറിനെ അനുവദിക്കില്ലെന്ന നിലപാട് എടുത്തവരുടെ കൂട്ടത്തിലായിരുന്നു വിരാല്‍ ആചാര്യ. ഇക്കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു. ന്യൂയോർക്കിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായിരിക്കെയാണ് വിരാൽ ആചാര്യ ആർബിഐയിൽ എത്തിയത്.

<strong> പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി</strong> പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി

English summary
randeep surjewala lashes out at centre after viral acharya quits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X