ബാഗിന്റെ അമിതഭാരം കുറയ്ക്കാത്ത സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി
ദില്ലി: അമിതഭാരമുള്ള സ്‌കൂള്‍ ബാഗുകള്‍ ചര്‍ച്ചാ വിഷയം മാത്രമായി ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ ഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചിലെങ്കില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പണി കിട്ടും.
സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തെക്കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പാണ് പരിശോധനക്കായി മുന്നിട്ട് വന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു.

കുട്ടിയുടെ ഭാരത്തിന്റെ 10% മാത്രമായിരിക്കണം ബാഗിന്റെ ഭാരം എന്ന നിര്‍ദേശം അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂളുകളൊന്നും തന്നെ ഇത് നടപ്പില്‍ വരുത്തിയിട്ടില്ല.
അമിത ഭാരമുള്ള ബാഗുകള്‍ ചുമക്കുമ്പോള്‍ കുട്ടികളുടെ നട്ടെല്ലിനും ജോയിന്റ്‌സുകള്‍ക്കും ക്ഷതം സംഭവിക്കുന്നണ്ടെന്നാണ് ആരോഗ്യ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ട്. ഭാരം കുറയ്ക്കുന്നതിന് 44 വഴികളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയത്. ഇത് നടപ്പില്‍ വരുത്താത്ത സ്‌കൂളുകള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications