കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2024ൽ തിരഞ്ഞെടുപ്പ് വേണ്ട, മോദി പ്രധാനമന്ത്രിയായി തുടരട്ടെ, എന്തിന് പണം പാഴാക്കണം? വിവാദ ട്വീറ്റ്!

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് പുതിയ വെല്ലുവിളിയായി കൊവിഡ് 19 മഹാമാരിയുടെ വരവ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാ മേഖലകളും വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു.

ലോക്ക് ഡൗണിന് ശേഷം ഈ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യം എങ്ങനെ കരകയറും എന്നത് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. അതിനിടെ ബോളിവുഡ് താരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയുമായ നടി കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി ചന്ദേലിന്റെ ട്വീറ്റ് ചര്‍ച്ചയാവുകയാണ്.

19 ദിവസം കൂടി അടച്ചിടൽ

19 ദിവസം കൂടി അടച്ചിടൽ

രാജ്യം ഒറ്റക്കെട്ടായി കൊവിഡ് മഹാമാരിക്കെതിരെ പൊരുതുകയാണ്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ വീണ്ടും 19 ദിവസത്തേക്ക് കൂടി പ്രധാനമന്ത്രി നീട്ടിയിരിക്കുന്നു. ലോക്ക് ഡൗണ്‍ നീട്ടിയപ്പോഴും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം അടക്കമുളളതൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

വിചിത്ര പ്രതികരണം

വിചിത്ര പ്രതികരണം

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുളള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ കടന്നിട്ടുണ്ട്. എന്നാല്‍ കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ രാജ്യത്തിന് വലിയ കാലയളവ് തന്നെ വേണ്ടി വരും. ഈ സാഹചര്യത്തില്‍ 2024ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് വേണ്ടെന്ന് വെയ്ക്കണം എന്നാണ് രംഗോലി ചന്ദേല്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വേണ്ട

തിരഞ്ഞെടുപ്പ് വേണ്ട

തിരഞ്ഞെടുപ്പ് നടത്താതെ നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിക്കണം എന്നും രംഗോലി പറയുന്നു. മാത്രമല്ല ഒന്നോ രണ്ടോ വര്‍ഷത്തിനകം തന്നെ രാജ്യത്തെ സാമ്പത്തിക രംഗത്തെ തിരിച്ച് പിടിക്കാന്‍ മോദിക്ക് സാധിക്കുമെന്നും രംഗോലി അഭിപ്രായപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് പാഴ്ചിലവാണ് എന്നാണ് രംഗോലിയുടെ കണ്ടെത്തല്‍.

കോടികൾ പാഴ്ച്ചെലവ്

കോടികൾ പാഴ്ച്ചെലവ്

രംഗോലിയുടെ ട്വീറ്റ് ഇങ്ങനെയാണ്: '' നമ്മള്‍ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. ഒന്നോ രണ്ടോ വര്‍ഷത്തിനുളളില്‍ സാമ്പത്തിക രംഗത്തെ മോദിജി തിരിച്ച് പിടിക്കും എന്ന് തനിക്കുറപ്പാണ്. എന്നാല്‍ നാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി നമ്മള്‍ ലക്ഷക്കണക്കിന് കോടി രൂപയാണ് ചിലവാക്കുന്നത്. അതിനാല്‍ 2024ലെ പൊതുതിരഞ്ഞെടുപ്പ് റദ്ദാക്കുകയും അടുത്ത ഘട്ടത്തിലും നമ്മെ നയിക്കാന്‍ മോദിജിയെ അനുവദിക്കുകയും വേണം.''

അസാധാരണമായ പ്രതിവിധി

അസാധാരണമായ പ്രതിവിധി

ഒരാവശ്യവും ഇല്ലാതെ നമ്മള്‍ വലിയ തോതില്‍ വിഭവങ്ങള്‍ പാഴാക്കുകയാണ്. കാരണം തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് നമുക്കെല്ലാം അറിയാം. അസാധാരണമായ സാഹചര്യങ്ങള്‍ അസാധാരണമായ പ്രതിവിധികളാണ് ആവശ്യപ്പെടുന്നത്. നമ്മുടെ രാജ്യം ഒരുമിച്ച് അത്തരമൊരു വിപ്ലവകരമായ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.. ജയ്ഹിന്ദ് എന്നാണ് രംഗോലിയുടെ മറ്റൊരു ട്വീറ്റ്.

English summary
Rangoli Chandel asks to dismiss 2024 elections and let Modi continue to lead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X