കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജി

Google Oneindia Malayalam News

Recommended Video

cmsvideo
മരിച്ചു കിടന്ന ശ്രീദേവിയെ തൊട്ടപ്പോൾ കൈ വിറച്ചു, ഒപ്പം നിന്നത് റാണി മുഖർജി | Oneindia Malayalam

മുംബൈ: ശ്രീദേവി മരിച്ചുവെന്നത് ആരാധര്‍ക്ക് ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ജുദായിക്ക് ശേഷം അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ശ്രീദേവി എന്നും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരാധകരില്‍ നിന്നും അവര്‍ അകന്ന് നിന്നിട്ടേ ഇല്ല.

ശ്രീദേവിയുടെ അവസാനയാത്രയ്ക്ക് മുംബൈയിലെ അന്ധേരിയിലെത്തിയ ജനക്കൂട്ടത്തെ മാത്രം കണ്ടാല്‍ മതി, അവരെത്ര മാത്രം സ്‌നേഹിക്കപ്പെട്ടിരുന്നു എന്നറിയാന്‍. ശ്രീദേവിയെ അന്ത്യയാത്രയ്ക്ക് ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വാക്കുകള്‍ കണ്ണ് നനയിക്കും.

മരണത്തിലും സുന്ദരി

മരണത്തിലും സുന്ദരി

മരണത്തിന് കീഴടങ്ങുമ്പോള്‍ 54 വയസ്സ് പ്രായമുണ്ടായിരുന്നു ശ്രീദേവിക്ക്. ആ പ്രായത്തിലും അതീവ സുന്ദരി. മുഖസൗന്ദര്യവും ശരീരത്തിന്റെ അഴകളവുകളും കാത്ത് സൂക്ഷിക്കുന്നതില്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നു നടി. അതീവ സുന്ദരി ആയല്ലാതെ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറേ ഇല്ല.

അണിയിച്ച് ഒരുക്കിയവർ

അണിയിച്ച് ഒരുക്കിയവർ

അണിഞ്ഞൊരുങ്ങിയ ശ്രീദേവി ഒരു കാഴ്ചാനുഭവം തന്നെ ആയിരുന്നു. ശ്മശാനത്തിലേക്കുള്ള അവസാന യാത്രയിലും ശ്രീദേവി അണിഞ്ഞൊരുങ്ങിയിരുന്നു. ശ്രീദേവിയുടെ പ്രിയപ്പെട്ട മേക്കപ്പ്മാന്‍ രാജേഷ് പാട്ടീലും ഹെയര്‍ സ്റ്റൈലിസ്റ്റ് നൂര്‍ജഹാന്‍ അന്‍സാരിയും നടി റാണി മുഖര്‍ജിയുമാണ് ശ്രീദേവിയെ അണിയിച്ചൊരുക്കിയത്. ശ്രീദേവിയുമായി അടുത്ത ബന്ധമുണ്ട് റാണിക്ക്.

അഞ്ച് മിനുട്ടിനുള്ളിൽ

അഞ്ച് മിനുട്ടിനുള്ളിൽ

സാധാരണയായി മണിക്കൂറുകളെടുത്താണ് ശ്രീദേവി ഒരുങ്ങാറെന്ന് നൂര്‍ജഹാന്‍ പറയുന്നു. എന്നാലന്ന് വേണ്ടി വന്നത് വെറും അഞ്ച് മിനുറ്റാണ്. രാജേഷ് പാട്ടേല്‍ ഒരുക്കുന്നത് ശ്രീദേവിക്ക് വലിയ ഇഷ്ടമായിരുന്നു. താനാണ് രാജേഷ് പാട്ടേലിനെ ശ്രീദേവിക്ക് പരിചയപ്പെടുത്തി കൊടുത്തത്.

രാജേഷിന് കൈ വിറച്ചു

രാജേഷിന് കൈ വിറച്ചു

ചലനമറ്റ ശ്രീദേവിയെ അവസാനമായി മേക്കപ്പ് ചെയ്യുമ്പോള്‍ രാജേഷിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. തിരക്കിടാതെ ആയിരുന്നു മേക്കപ്പിടല്‍ എങ്കിലും സമയം പെട്ടെന്ന് പോയത് പോലെ തോന്നി. ചുവപ്പ് ശ്രീദേവിക്ക് പ്രിയപ്പെട്ട നിറമാണ്. ചുവന്ന പൊട്ടും ലിപ്റ്റികും ഏറെ പ്രിയപ്പെട്ടതുമാണ്.

ചുവന്ന കാഞ്ചീപുരം സാരി

ചുവന്ന കാഞ്ചീപുരം സാരി

റാണി മുഖര്‍ജിയാണ് രാജേഷിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട ചുവന്ന പൊട്ടും ലിപ്സ്റ്റികും കണ്‍മഷിയും ഉപയോഗിച്ചായിരുന്നു ചമയം. കാഞ്ചീപുരം സാരികള്‍ ശ്രീദേവിക്ക് എന്നുമൊരു വീക്ക്‌നെസ്സ് ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ഏറെ പ്രിയപ്പെട്ട ആ കാഞ്ചീപുരം സാരി തെരഞ്ഞെടുത്തതും.

സാരി ഉടുപ്പിച്ച് റാണി

സാരി ഉടുപ്പിച്ച് റാണി

മജന്തയും ഗോള്‍ഡും നിറത്തിലുള്ള ശ്രീദേവിയുടെ പ്രിയപ്പെട്ട സാരിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയത് നൂര്‍ജഹാന്‍ ആയിരുന്നു.ബോണി കപൂറിന്റെ അനുജനും നടനുമായ അനില്‍ കപൂറിന്റെ ഭാര്യ സുനിതയും റാണി മുഖര്‍ജിയും ചേര്‍ന്നാണ് ശ്രീദേവിയെ ആ പട്ടുസാരി അണിയിച്ചത്.

നിറഞ്ഞ കണ്ണുകളോടെ

നിറഞ്ഞ കണ്ണുകളോടെ

സൗത്ത് ഇന്ത്യന്‍ ആഭരണങ്ങളോടായിരുന്നു ശ്രീദേവിക്ക് പ്രിയം. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ സ്വന്തം കളക്ഷനിലുള്ള സൗത്ത് ഇന്ത്യന്‍ ആഭരണങ്ങള്‍ തന്നെ അവസാന യാത്രയ്ക്ക് തെരഞ്ഞെടുക്കുകയായിരുന്നു. കണ്ണ് നിറഞ്ഞുകൊണ്ടായിരുന്നു ഈ അണിയിച്ചൊരുക്കല്‍. ഒരു ഷൂട്ടിംഗിന് പോകുന്നത് പോലെ സുന്ദരിയായിരുന്നു ശ്രീദേവിയെന്ന് നൂര്‍ജഹാന്‍ പറയുന്നു.

ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!

ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത!ശ്രീദേവിയുടെ മൃതദേഹം തൂക്കിനോക്കിയിരുന്നോ? പ്രവാസിയുടെ ശവം തൂക്കി ഫീസ് വാങ്ങുന്ന ക്രൂരത!

English summary
Rani Mukerji and Rajesh got Sridevi ready for her last rites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X