കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് താരറാണിക്ക് കുഞ്ഞ് പിറന്നു, സന്തോഷം പങ്കിട്ട് നടിയും നിര്‍മ്മാതാവും

  • By Siniya
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരറാണി റാണിമുഖര്‍ജിക്കും നിര്‍മ്മാതാവ് ആദ്യത്യ ചോപ്രയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ആദിറ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. റാണിമുഖര്‍ജിയുടെയും ആദ്യത്യ ചോപ്രയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് പേരിട്ടിരിക്കുന്നത്.

ദൈവം നല്‍കിയ സമ്മാനമാണ് തന്റെ മകളെന്ന് റാണിമുഖര്‍ജി പറഞ്ഞു. അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്ങ്ങളൊന്നുമില്ലാതെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് റാണിമുഖര്‍ജിയെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

rani-mukherjee

താരം ഗര്‍ഭിണിയായതിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. 2016 ജനുവരിയിലാണ് റാണിക്ക് കുഞ്ഞ് ജനിക്കുകയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഗര്‍ഭസ്ഥ ശുശ്രൂഷയ്ക്കായി റാണി ലണ്ടനിലായിരുന്നു. ഇടയ്ക്ക് വച്ച് ഇന്ത്യയിലേക്ക് വന്നിരുന്നെങ്കിലും വീണ്ടും തിരിച്ചു പോവുകയായിരുന്നു.

2014 ഏപ്രിലാലിയിരുന്നു ആദിത്യ ചോപ്ര റാണിമുഖര്‍ജി വിവാഹം. മര്‍ദാനി എന്ന ചിത്രത്തിലാണ് റാണി അവസാനമായി അഭിനയിച്ചത്.

English summary
Rani Mukerji gives birth to a baby girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X