Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്ക്; കുറിക്കുകൊള്ളുന്ന ചോദ്യവുമായി ഒവൈസി, അറിയുമോ ഗൊഗോയിയെ

ദില്ലി: വിരമിച്ച ശേഷം പാര്‍ലമെന്റംഗമാകുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസ് ആകും രഞ്ജന്‍ ഗൊഗോയ്. ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത് തിങ്കളാഴ്ച രാത്രിയാണ്. രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒട്ടേറെ സുപ്രധാന വിധികള്‍ പ്രഖ്യാപിച്ച ജഡ്ജി കൂടിയാണ് രഞ്ജന്‍ ഗൊഗോയ്. അയോധ്യ കേസ് ഉള്‍പ്പെടെയുള്ള കേസിലെ അദ്ദേഹത്തിന്റെ വിധി ന്യായം ഏറെ വിമര്‍ശന വിധേയമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടു തവണ ശുദ്ധപത്രം നല്‍കിയതും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ താക്കീത് ചെയ്തതും രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു. വിരമിച്ച ശേഷം ഇദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് പ്രതിപക്ഷം. വിശദാംശങ്ങള്‍....

ഗൊഗോയിക്ക് വഴി തെളിഞ്ഞത്

ഗൊഗോയിക്ക് വഴി തെളിഞ്ഞത്

മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസി വിരമിച്ച ഒഴിവിലേക്കാണ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം ചോദ്യം ചെയ്യുന്നതാണ് രഞ്ജന്‍ ഗൊഗോയിയുടെ നിയമനമെന്ന് അഖിലേന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.

ഇത് പ്രത്യുപകാരമോ

ഇത് പ്രത്യുപകാരമോ

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത് നേരത്തെ ചെയ്ത കാര്യങ്ങള്‍ക്ക് പ്രത്യുപകാരമായിട്ടാണോ എന്നാണ് ഒവൈസി ചോദിച്ചത്. ജഡ്ജിമാരുടെ നിഷ്പക്ഷതയില്‍ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നതെന്നും ഹൈദരാബാദ് എംപിയായ ഒവൈസി പറഞ്ഞു.

സിദ്ധരാമയ്യ പറയുന്നു

സിദ്ധരാമയ്യ പറയുന്നു

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത് വഴി ജനങ്ങള്‍ക്കും ഭാവി ചീഫ് ജസ്റ്റിസുമാര്‍ക്കും രാഷ്ട്രപതി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ചോദിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് വിധേയമാകരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യ മുന്‍ ചീഫ് ജസ്റ്റിസ്

ആദ്യ മുന്‍ ചീഫ് ജസ്റ്റിസ്

65കാരനായ ഗൊഗോയ് കഴിഞ്ഞ നവംബറിലാണ് 13 മാസം സുപ്രീംകോടതി ചീഫ് ജസ്റ്റ്‌സ് പദവിയില്‍ ഇരുന്ന ശേഷം വിരമിച്ചത്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസ് ആണ് ഗൊഗോയ്. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്ര രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും അത് കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു.

 സുപ്രധാന വിധികള്‍

സുപ്രധാന വിധികള്‍

അയോധ്യ കേസാണ് രഞ്ജന്‍ ഗൊഗോയ് വിധി പറഞ്ഞ പ്രധാന കേസുകൡല്‍ ഒന്ന്. കാല്‍ നൂറ്റാണ്ടിലധികം നീണ്ടു നിന്ന കേസായിരുന്നു അത്. തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്തായിരുന്നു വിധി. മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ മറ്റൊരിടത്ത അഞ്ച് ഏക്കര്‍ അനുവദിക്കുകയും ചെയ്തു.

ലൈംഗകാരോപണം

ലൈംഗകാരോപണം

ലൈംഗകാരോപണം ഗൊഗോയ് നേരിട്ടിരുന്നു. ആരോപണത്തില്‍ പിന്നീട് കഴമ്പില്ലെന്ന് കണ്ടെത്തി. 2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് കോടതി നടപടികള്‍ നിര്‍ത്തിവച്ച് മാധ്യമങ്ങളെ കണ്ട നാല് സുപ്രീംകോടതി ജഡ്ജിമാരില്‍ ഗൊഗോയിയുമുണ്ടായിരുന്നു.

മോദിക്ക് ക്ലീന്‍ ചിറ്റ്

മോദിക്ക് ക്ലീന്‍ ചിറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഫാല്‍ യുദ്ധവിമാന ഇടപാടില്‍ രണ്ടു തവണ ക്ലീന്‍ ചിറ്റ് നല്‍കിയത് ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചായിരുന്നു. ഈ കേസില്‍ കോടതിയുടെ പരാമര്‍ശം തെറ്റായി വ്യാഖ്യാനം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ താക്കീത് ചെയ്തതും ഇതേ ബെഞ്ചാണ്.

2018ലെ ആ സംഭവം

2018ലെ ആ സംഭവം

2018 നവംബറില്‍ നടന്ന ഒരു സംഭവവും ഇപ്പോള്‍ പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഭരണഘടനാ ദിനത്തില്‍ ബിംസ്റ്റെക് രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്ക് സുപ്രീംകോടതി വിരുന്ന് ഒരുക്കിയിരുന്നു. അന്നത്തെ അത്താഴത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിയും എത്തി. മോദിയും ഗൊഗോയിയും അടുത്തിരിക്കുന്ന ചിത്രവും അന്ന് പുറത്തുവന്നിരുന്നു.

സുപ്രധാന കേസിന്റെ വേളയില്‍

സുപ്രധാന കേസിന്റെ വേളയില്‍

അന്ന് സുപ്രീംകോടതി റഫാല്‍ ഇടപാട് കേസില്‍ വാദം കേള്‍ക്കുന്ന വേളയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആരോപണമുനയിലുള്ള കേസില്‍ വാദം കേള്‍ക്കവെ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു. രാജ്യസഭാ എംപിയായാല്‍ ഗൊഗോയ് ബിജെപിയില്‍ ചേരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പാര്‍ട്ടിയില്‍ ചേരാന്‍ തടസമില്ല

പാര്‍ട്ടിയില്‍ ചേരാന്‍ തടസമില്ല

നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം കുറവാണ്. നാമനിര്‍ദേശം ചെയ്ത എംപിമാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതിന് നിയമപ്രകാരം തടസമില്ല. തീരുമാനം ആറ് മാസത്തിനകം എടുക്കണമെന്നു മാത്രം. ഇതുവരെ നാമനിര്‍ദേശം ചെയ്യപ്പെട്ട 135 പേരില്‍ 25 പേര്‍ മാത്രമാണ് പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുത്തത് എന്നാണ് ചരിത്രം.

12ല്‍ ഏഴും ബിജെപിയുമായി ബന്ധമുള്ളവര്‍

12ല്‍ ഏഴും ബിജെപിയുമായി ബന്ധമുള്ളവര്‍

നിലവില്‍ 11 പേരാണ് രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ സംഭാജി ഛത്രപതി, രൂപ ഗാംഗുലി, സുരേഷ് ഗോപി, സുബ്രഹ്മണ്യന്‍ സ്വാമി, രാകേഷ് സിന്‍ഹ, രഘുനാഥ് മൊഹപത്ര, രാം ഷകല്‍, സോണാല്‍ മന്‍സിങ് എന്നിവരെല്ലാം ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്നവരാണ്. ബാക്കിയുള്ളവര്‍ ഒരുപാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണ്. ഗൊഗോയ് ഇനി എന്ത് തീരുമാനിക്കുമെന്ന് കാത്തിരുന്ന് കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+