കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളിസിറ്റര്‍ ജനറലിന്റെ അപ്രതീക്ഷിത രാജി; കാരണം വ്യക്തിപരം

Google Oneindia Malayalam News

ദില്ലി: സോളിസിറ്റര്‍ ജനറലിന്റെ അപ്രതീക്ഷിത രാജി നിമവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. അറ്റോര്‍ണി ജനറലിന്റെ രാജിക്ക് മാസങ്ങള്‍ക്ക് ശേഷം ആണ് ഇപ്പോള്‍ സോളിസിറ്റര്‍ ജനറലും രാജിവക്കുന്നത്.

വ്യക്തിപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. 2014 ല്‍ ആയിരുന്നു രഞ്ജിത്ത് കുമാറിനെ സോളിസിറ്റര്‍ ജനറല്‍ ആയി നിയമിച്ചത്.

Ranjit Kumar

എന്‍ഡിഎ സര്‍ക്കാരിന് ഏറെ വേണ്ടപ്പെട്ട ആള്‍ എന്ന വിശേഷണത്തിന് പാത്രമായ വ്യക്തിയാണ് രഞ്ജിത്ത് കുമാര്‍. നരേന്ദ്ര മോദി അധികാരമേറ്റെടുത്ത ഉടന്‍ തന്നെ ആയിരുന്നു രഞ്ജിത്ത് കുമാറിന്റെ നിയമനം.

കുടുംബാംഗങ്ങളിലെ ചിലര്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ് രഞ്ജിത്ത് കുമാറിന്റെ രാജിക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജിയെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ആയിരുന്നു രഞ്ജിത്ത് കുമാര്‍. നേരത്തെ ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെഹ്‌റാബുദ്ദീന്‍ ഷേക്ക് ഫേക്ക് എന്‍കൗണ്ടര്‍ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായതും രഞ്ജിത്ത് കുമാര്‍ ആയിരുന്നു.

English summary
Ranjit Kumar has resigned as the Solicitor General of India. Kumar put in his papers with the law ministry on Friday, citing family reasons as the rationale behind the resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X