രണ്‍വീറിനും ദീപികയ്ക്കും ഫോണിലൂടെ വധഭീഷണി; വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു: അയല്ക്കാര്ക്ക് പരാതി
മുംബൈ: ബോളിവുഡിലെ താര ദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവര്‍ക്കും 2024 സെപ്റ്റംബറില്‍ ദുവ എന്ന മകളും ജനിച്ചിരുന്നു. മുംബൈയിലെ ഏറ്റവും ആഡംബര മേഖലയിലാണ് ഇരുവരും താമസിക്കുന്നത്. ഇപ്പോഴിതാ, ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുക്കോണിന്റെയും മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
രണ്‍വീറിന് വാട്സ്ആപ്പ് വഴി ലഭിച്ച വോയ്സ് നോട്ടിലാണ് അജ്ഞാതന്‍ ഭീഷണി മുഴക്കുകയും കോടിക്കണക്കിന് രൂപ ആവശ്യപ്പെടുകയും ചെയ്തത്. ഭീഷണി ലഭിച്ചതിന് പിന്നാലെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വസതിക്ക് പുറത്ത് വിന്യസിച്ചു. സ്വകാര്യ ഏജന്‍സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍, അപ്പാര്‍ട്ട്മെന്റിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന സൊസൈറ്റി മാനേജിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ഫ്ളാറ്റിന്റെ ലോബിയിലും ജിമ്മിലും കുട്ടികള്‍ കളിക്കുന്ന സ്ഥലത്തും ആയുധങ്ങളുമായി ചുറ്റിത്തിരിയുന്നത് മറ്റ് താമസക്കാര്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം മറ്റ് കുടുംബങ്ങളുടെ സ്വകാര്യതയെയും സമാധാനത്തെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സൊസൈറ്റി അധികൃതര്‍ ദാദര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായ സാഹചര്യത്തില്‍, ഈ ഭീഷണിക്ക് പിന്നില്‍ ബിഷ്ണോയ് സംഘമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെ സെയ്ഫ് അലി ഖാന്റെ വീടിനു നേരെ ആക്രമണം ഉണ്ടാവുകയും താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് അന്ന് നടന് രക്ഷപ്പെട്ടത്. ഈ സംഭവം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു. താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് മുംബൈ പൊലീസിനും വലിയ ബാധ്യതയായിരിക്കുകയാണ്.
2025-ലെ ഏറ്റവും വലിയ വിജയമായി മാറിയ 'ധുരന്ധര്‍' എന്ന ചിത്രത്തിന് ശേഷം രണ്‍വീര്‍ സിങ്ങിന്റെ താരമൂല്യം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഈ സ്പൈ ത്രില്ലറിന്റെ രണ്ടാം ഭാഗം വരാനിരിക്കുന്ന മാര്‍ച്ച് 19-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദീപിക പദുക്കോണ്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന 'കിങ്' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത്. സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും താരങ്ങളുടെ പുതിയ സിനിമകള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications