രൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദം
മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് സിനിമ ലോകത്ത് നിന്ന് പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ട മുഖങ്ങളിലൊന്നായിരുന്നു കങ്കണ റണൗത്ത്. നടന്‍ സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന മയക്കുമരുന്ന ആരോപണവും ഇതില്‍ ഉള്‍പ്പെടും. ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ രണ്‍വീര്‍ സിംഗ്, അയന്‍ മുഖര്‍ജി, വിക്കി കൗശല്‍, റണ്‍ബീര്‍ കപൂര്‍ എന്നിവരെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. സൂപ്പര്‍ തരങ്ങളോട് മയക്കുമരുന്ന് പരിശോധന നടത്തണമെന്നാണ് കങ്കണ ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കങ്കണ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Recommended Video
രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍, അയന്‍ മുഖര്‍ജി, വിക്കി കൗശല്‍ എന്നിവരുടെ രക്തസാമ്പിളുകള്‍ മയക്കു മരുന്ന് പരിശോധനയ്ക്കായി നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ മയക്കുമരുന്നിന് അടിമയാണെന്ന ഒരു അപവാദപ്രചാരണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ അപവാദ പ്രചാരണങ്ങള്‍ തകര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകളെ ഇത് പ്രചോദിപ്പിക്കാന്‍ കഴിയും- കങ്കണ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനെ ടാഗ് ചെയ്തു കൊണ്ടാണ് കങ്കണ ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.
നേരത്തെ, നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹര്‍ നിരവധി പേരുടെ കരിയറും ജീവിതവും തകര്‍ത്തയാളാണെന്നും സിനിമ മാഫിയയിലെ പ്രധാന കുറ്റവാളിയാണെന്നുമായിരുന്നു കങ്കണയുടെ ആരോപണം.












Click it and Unblock the Notifications