ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെയ്പിലൂടെ കീഴ്‌പ്പെടുത്തി
ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെയ്പ് നടത്തി പിടികൂടി
ലക്‌നൗ: ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെയ്പ് നടത്തി പിടികൂടി. ലക്‌നൗ സരോജിനി നഗറില്‍ വെച്ചായിരുന്നു പോലീസും പ്രതിയും തമ്മില്‍ വെടിവെയ്പുണ്ടായത്. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂട്ടബലാത്സംഗക്കേസ് പ്രതി ഉദയ് രാജ് ആണ് അറസ്റ്റിലായത്.
പരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയ പോലീസ് സ്ഥലം വളഞ്ഞതോടെ വെടിവെയ്ക്കുകയായിരുന്നു. പോലീസ് തിരിച്ചു വെടിവെച്ചതോടെ പ്രതിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലില്‍ വെടിയുണ്ടയേറ്റ ഉദയരാജിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അരുണ്‍ സിങ്, ഉദയ് പ്രതാപ് എന്നീ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് വെടിവെയ്പില്‍ പരിക്കേറ്റത്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാല്‍ ഇവരുടെ ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയില്ല. ബലാത്സംഗക്കേസ് പ്രതിയെ പിടികൂടാന്‍ വെടിവെയ്പ് നടത്തേണ്ടിവന്നത് അപൂര്‍വ സംഭവമാണെന്ന് പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയില്‍ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.












Click it and Unblock the Notifications