പീഡിപ്പിച്ചയാളെ യുവതി ജയിലില്‍ വച്ച് വിവാഹംകഴിച്ചു

രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ജയില്‍ അധികൃതരാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്. മുസ്ലീം മത ആചാരപ്രകാരം ബലാത്സംഗക്കേസില്‍ വിചാരണ നേരിടുന്ന 26കാരനായ മുഹ്‌സിന്‍ ഖാന്‍ താന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ മിന്നുകെട്ടി.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് മുഹ്‌സിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. തന്റെ മകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് മുഹ്‌സിനെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയുമായിരുന്നു. എന്നാല്‍ ജയിലില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് മുഹ്‌സിന്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല. പിന്നീട് പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണ് കഴിഞ്ഞ ദിവസം വിവാഹം നടന്നത്.
താന്‍ ഒരിക്കലും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കുറച്ചുദിവസം മുമ്പ് മുഹ്‌സിന്‍ കോടതിയിലും പറഞ്ഞിട്ടുണ്ട്. മുഹ്‌സിന്റെ വാദം കേട്ട കോടതി ഇരുവരുടെയും വിവാഹം നടത്തികൊടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. വിവാഹശേഷം പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കും വരന്‍ ജയിലിലേക്കും മടങ്ങി.












Click it and Unblock the Notifications