കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി മോദിക്കൊപ്പം പരസ്യത്തിൽ; അതിലെന്താണ് കുഴപ്പമെന്ന് ബിജെപി വക്താവ്!

Google Oneindia Malayalam News

ലഖ്നൗ: ബലാത്സഗ കേസിൽ ജയിലിൽ കഴിയുന്ന പ്രതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പരസ്യത്തിൽ. ഉന്നാവ് ബലാത്സംഗ കേസ് പ്രതി കുൽദീപി സിങിന്റെ ഫോട്ടോ ആണഅ മോദിക്കൊപപം പരസ്യത്തിൽ പ്രസിദ്ധീകരിച്ചത്. സ്വാതന്ത്യദിന-രക്ഷാബന്ധന്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് ഒരു പ്രമുഖ ഹിന്ദി ദിന പത്രത്തിലാണ് ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

<strong>" title=""അതിഥി തൊഴിലാളികൾ..." അണമുറിയാത്ത സ്നേഹം, കണ്ണൂർ ജില്ല കലക്ടറുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു!" />"അതിഥി തൊഴിലാളികൾ..." അണമുറിയാത്ത സ്നേഹം, കണ്ണൂർ ജില്ല കലക്ടറുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു!

പ്രാദേശിക ബിജെപി നേതാവും ഉന്നാവിലെ ഊഗു നഗര പഞ്ചായത്ത് അധ്യക്ഷനുമായ അനുജ് ദീക്ഷിതാണ് പരസ്യം നല്‍കിയിരിക്കുന്നത്. കുല്‍ദീപ് സിങിനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പരസ്യത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

Advertisement

ഉന്നാവ് ബലാത്സംഗ കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ കുല്‍ദീപ് സിങ് സെംഗര്‍ പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തിലും പ്രതിയാണ്. കുല്‍ദീപിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

എന്നാൽ വീണ്ടും മോദിക്കും ബിജെപി നേതാക്കൾക്കുമൊപ്പം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങൾക്ക് വഴിയൊരുക്കുകയാണ്. കുല്‍ദീപ് സിങ് ഞങ്ങളുടെ എംഎല്‍എയാണ്. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം പരസ്യത്തില്‍ വന്നുകൂടാ, അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നുമാണ് പത്രത്തിൽ പരസ്യം നൽകിയ ഊഗു നഗര പഞ്ചായത്ത് അധ്യക്ഷൻ അനൂജ് ദീക്ഷിതിന്റെ വാദം. ഉന്നത നേതാക്കള്‍ക്കൊപ്പം കുല്‍ദീപ് സിങിന്റെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ലെന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി വക്താവ് രാകേഷ് ത്രിപാഠിയും പറഞ്ഞു.

English summary
rape accused legislator Kuldeep Singh Sengar was seen on Independence Day greeting advertisements alongside Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X