കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടമാനഭംഗം: മുന്‍മന്ത്രി പിടിയില്‍; അറസ്റ്റ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍!!

Google Oneindia Malayalam News

ലക്‌നൗ: മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതി അറസ്റ്റില്‍. കൂട്ടമാനഭംഗക്കേസിലെ പ്രതിയായ പ്രജാപതിയെ ലക്‌നൗവില്‍ നിന്നാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പ്രജാപതിയുടെ മൂന്ന് സഹായികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ അറസ്റ്റ്. കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ പ്രജാപതിയ്ക്ക് അഭയം നല്‍കിയ കേസിലാണ് മൂവരുടേയും അറസ്റ്റ്.

കൂട്ടമാനഭംഗ ആരോപണം തെളിഞ്ഞതോടെ ഒളിവില്‍പ്പോയ പ്രജാപതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി യുപി പോലീസ് മക്കളെയും ചോദ്യം ചെയ്തിരുന്നു. ഒളിവില്‍ പോയതിനെ തുടര്‍ന്ന് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമം പോലീസ് നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച നോയിഡയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രജാപതിയുടെ സഹായികളില്‍ ഒരാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെയും കേസില്‍ കൂട്ടുപ്രതികളായി പരിഗണിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

gayatriprajapati

അമ്മയെയും പ്രായപൂര്‍ത്തിയാവാത്ത മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രജാപതിയ്ക്കും മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. 2014നായിരുന്നു കേസിനാധാരമായ സംഭവം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഫെബ്രുവരി 17നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ അറസ്റ്റിനെ ചെറുക്കുന്നതിനായി ഇയാള്‍ ഒളിവില്‍ പോവുകയാണുണ്ടായത്. തുടര്‍ന്ന് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണുണ്ടായത്. രാജ്യം വിടുന്നത് തടയുന്നതിനായി ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും പോലീസ് തടഞ്ഞുവച്ചിരുന്നു.

English summary
Rape-accused SP leader Gayatri Prajapati was arrested in Lucknow on Wednesday. Prajapati had been on the run since February after an FIR was lodged against him in connection to a rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X